മലയാളം ഓഡിയോ ബുക്ക്സ്
Cart 0

കഥ പറയും ഓഡിയോ ബുക്കുകൾ

കഥ കേൾക്കാൻ ഇഷ്ടമില്ലാത്തവർ അധികമുണ്ടാകില്ല. മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കഥകൾ കേട്ട് ഉറങ്ങിയിരുന്ന ബാല്യങ്ങൾ ഒരു കാലഘട്ടത്തിന്റെ സൗന്ദര്യമായിരുന്നു. അവർ കൗമാരത്തിലേക്ക് കടന്നപ്പോൾ പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക് ആകര്ഷിക്കപ്പെട്ടതു സ്വാഭാവികം. നല്ല വായനക്കാരാകാനുള്ള അവരുടെ അടിസ്ഥാന മൂലധനം കുട്ടിക്കാലത്തു കേട്ട കഥകൾ തന്നെയായിരുന്നു.

 

കാലം മാറി. മുത്തശ്ശിക്കഥകൾ ഇന്ന് ഗൃഹാതുരസ്മരണകൾ മാത്രമാണ്. മക്കളെ കഥകളുടെ ലോകത്തു പിച്ചവെയ്പ്പിക്കാൻ കഴിയുന്ന അച്ഛനമ്മമാരും അധികമുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പോൾ പിന്നെ എന്ത്ചെയ്യും? വഴിയുണ്ട്, ഓഡിയോ ബുക്കുകൾ ! അവ നമ്മുടെ വീടുകളിൽ വീണ്ടും മുത്തശ്ശിക്കഥകളുടെ ആ നല്ലകാലം തിരികെ കൊണ്ടുവരും.

 

പാട്ടുകൾ പോലെ കേൾക്കാമെന്നാണ് ഓഡിയോ ബുക്കുകളുടെ ഏറ്റവും വലിയ സൗകര്യം. വായിക്കാൻ അറിയാത്ത പ്രായത്തിലുള്ള കുട്ടികൾക്കും വായിക്കാൻ മടിയുള്ളവർക്കും ഓഡിയോ ബുക്കുകൾ കേട്ട് ആസ്വദിക്കാനാകും. വായിക്കാൻ ആഗ്രഹമുണ്ട് പക്ഷെ സമയം കിട്ടുന്നില്ല എന്ന് പരിതപിക്കുന്ന മുതിർന്നവർക്കും ഇവ വലിയ അനുഗ്രഹമാണ്. യാത്ര ചെയ്യുമ്പോഴും മറ്റ്‌ ജോലികളിൽ ഏർപ്പെടുമ്പോഴുമെല്ലാം ഓഡിയോ ബുക്കുകൾ കേൾക്കാമെന്നതിനാൽ അതിനായി പ്രത്യേക സമയം കണ്ടെത്തേണ്ട കാര്യവുമില്ല. ചുരുക്കത്തിൽ "വായന" അനായാസമാക്കാം!

 

കുട്ടികളെ വായനയിലേക്ക് ആകർഷിക്കാൻ ഓഡിയോ ബുക്കുകൾക്കു കഴിയുമെന്ന് വിവിധ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഓഡിയോ ബുക്കുകൾ കേട്ട് തുടങ്ങുന്നവർ നല്ല വായനക്കാരായി മാറുമെന്നും ഗവേഷണ ഫലങ്ങൾ വ്യകതമാക്കുന്നു. വായനാശീലമില്ലാത്ത മുതിർന്നവരിലും ഗുണകരമായ മാറ്റങ്ങൾ വരുത്താൻ ഓഡിയോ ബുക്കുകൾക്കു കഴിയും. മാനസികോല്ലാസത്തിനു  പുറമെ അവ അറിവിന്റെയും അനുഭവങ്ങളുടെയും പുതിയ ലോകവും നമുക്ക് മുന്നിൽ തുറക്കും.

 

ഓഡിയോ ബുക്കുകൾ കേൾക്കുന്നത് എങ്ങനെ വായനയ്ക്കു പകരമാകുമെന്നു ചോദിക്കുന്നവരുണ്ട്. നിങ്ങളുടെ മനസ്സിലും ഈ ചോദ്യം ഉയർന്നേക്കാം. വിർജീനിയ സർവകലാശാലയിലെ ഗവേഷകനായ ഡാനിയേൽ വില്ലിങ്‌ഹാമിന് മുന്നിലും ഈ പ്രശ്നമൊരു ചോദ്യചിഹ്നമായി ഉയർന്നു വന്നു.തുടർന്ന് അദ്ദേഹം നടത്തിയ പഠനത്തിൽ വായിക്കുമ്പോഴും ഓഡിയോ ബുക്ക് കേൾക്കുമ്പോഴും തലച്ചോറിൽ നടക്കുന്നത് ഒരേ പ്രവർത്തനമാണെന്ന് കണ്ടെത്തി. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നടന്ന മറ്റു പഠനങ്ങളിലും സമാനമായ കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. ഓഡിയൊ ബുക്കുകൾ കേൾക്കുന്നത് രണ്ടാം തരം ഏർപ്പാടാണെന്ന ചിന്ത ഇനി വേണ്ടെന്നു ചുരുക്കം.

പുസ്തകങ്ങൾ മനസ്സിന്റെ ഭക്ഷണം ആണ്, അത് ഓഡിയോ ബുക്കുകൾ ആയാലും. അപ്പോൾ ഇനി നമുക്കൊരു കഥ കേട്ടാലോ ? - kathacafe.comOlder Post Newer Post


 • Naiju Varkey on

  ഓഡിയോ ബുക്ക്‌

 • Anisha. on

  Thank you for this idea. It’s really helpful for interested people’s.. ??

 • radhakrishnan on

  Its a super idea. All the best..

 • B on

  Nice article


Leave a comment