മലയാളം ഓഡിയോ ബുക്ക്സ്
Cart 0

പുസ്തക പ്രേമികളുടെയും വായന വ്രതമാക്കിയവരുടെയും വാക്കുകള്‍..!

audiobooks malayalam audiobooks malayalam audiobooks online malayalam books online

വായനയുടെ മഹത്വത്തെക്കുറിച്ചും ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള പ്രാധാന്യത്തെ പറ്റിയും ലോകമെമ്പാടുമുള്ള നിരവധി മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. അവരുടെ വാക്കുകള്‍ നെഞ്ചേറ്റി പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയവര്‍ ഒരുപാടുണ്ട്. അത്തരം ചില മൊഴിമുത്തുകള്‍ പരിചയപ്പെടാം.

 1. രണ്ട് വ്യക്തികള്‍ക്ക് ഒരിക്കലും ഒരേ പുസ്തകം വായിക്കാനാകില്ല - എഡ്മണ്ട് വില്‍സണ്‍
 1. കൈയില്‍ കൊണ്ടുനടക്കാവുന്ന സ്വപ്‌നമാണ് പുസ്തകം - നീല്‍ ഗെയ്മാന്‍
 1. നിങ്ങള്‍ നല്ല ഒരു പുസ്തകം വായിക്കുമ്പോള്‍, മറ്റൊരിടത്ത് ഒരു വാതില്‍ തുറക്കപ്പെടും. അതിലൂടെ വെളിച്ചം ഒഴുകിപ്പരക്കും - വെറ നസാരിയന്‍
 1. അതീവ ബുദ്ധിമാനായ ഒരു മനുഷ്യനെ കണ്ടുമുട്ടിയാല്‍, ഏത് പുസ്തകമാണ് വായിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കുക - റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍
 1. എഴുത്തുകാരനോട് അരമണിക്കൂര്‍ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ഒരു പുസ്തകവും വായിക്കില്ലായിരുന്നു - വുഡ്രോ വില്‍സണ്‍
 1. നിങ്ങളുടെ പൊന്നോമനകളുടെ ലോകം വിശാലമാക്കാന്‍ പല വഴികളുണ്ട്. അവയില്‍ ഏറ്റവും മികച്ചത് പുസ്തകങ്ങളോടുള്ള സ്‌നേഹമാണ് - ജാക്വലിന്‍ കെന്നഡി ഒണാസ്സിസ്
 1. വായിക്കാത്ത പുസ്തകം നിങ്ങളെ സഹായിക്കില്ല- ജിം റോണ്‍
 1. ഒരു മികച്ച നോവല്‍ അതിലെ നായകനെ കുറിച്ച് സംസാരിക്കും, എന്നാല്‍ മോശം നോവല്‍ സംസാരിക്കുന്നത് അതിന്റെ കര്‍ത്താവിനെ കുറിച്ചായിരിക്കും - ഗില്‍ബര്‍ട്ട് കെ. ചെസ്റ്റര്‍റ്റോണ്‍
 1. ലോകത്തിന്റെ പരിച്ഛേദമാണ് പുസ്തകങ്ങള്‍. നിങ്ങള്‍ക്ക് അവ ഇഷ്ടമല്ലെങ്കില്‍, അവഗണിക്കുക അല്ലെങ്കില്‍ അതിന് എതിരെ നിങ്ങളുടെ ഭാഗം മുന്നോട്ട് വയ്ക്കുക. - സല്‍മാന്‍ റുഷ്ദി
 1. ആദ്യം മികച്ച പുസ്തകങ്ങള്‍ വായിക്കുക, അല്ലെങ്കില്‍ ഒരിക്കലും നിങ്ങള്‍ക്ക് അവ വായിക്കാന്‍ കഴിയാതെ പോകാം - ഹെന്റി ഡേവിഡ് തോറോ
 1. വായിക്കുന്നത്, പുസ്തകം സ്വയം പകര്‍ത്തി എഴുതുന്നത് പോലെയാണ് - ഏന്‍ജലാ കാര്‍ട്ടെര്‍
 1. നിങ്ങള്‍ക്ക് പ്രിയപ്പെട്ട പുസ്തകം ആവര്‍ത്തിച്ച് വായിക്കുന്നതില്‍ ഒരു തെറ്റുമില്ല - ഗെയ്ല്‍ കാഴ്‌സണ്‍ ലെവിന്‍
 1. നിങ്ങള്‍ വായിച്ചിട്ടില്ലാത്ത പുസ്തകം ഒരിക്കലും നിങ്ങളുടെ മക്കള്‍ക്ക് നല്‍കരുത് - ജോര്‍ജ് ബെര്‍ണാഡ് ഷോ
 1. രണ്ടുതരം വായനക്കാരാണുള്ളത്. ഓര്‍മ്മിക്കാന്‍ വേണ്ടി വായിക്കുന്നവരും, മറക്കാനായി വായിക്കുന്നവരും - വില്യം ല്യോണ്‍ ഫെല്‍പ്‌സ്
 1. പുസ്തകങ്ങള്‍ നശിപ്പിക്കുന്നതിനെക്കാള്‍ ഹീനമായ കുറ്റകൃത്യങ്ങളുണ്ട്. വായിക്കാതിരിക്കലാണ് അവയിലൊന്ന് - ജോസഫ് ബ്രോഡ്‌സ്‌കി

 1. മികച്ച പുസ്തകത്തിന് അവസാനമുണ്ടാകില്ല - ആര്‍ ഡി കമ്മിംഗ്
 1. ഭാവനയ്ക്ക് ചിറക് നല്‍കുന്ന ഉപകരണമാണ് പുസ്തകം - അലന്‍ ബെന്നറ്റ്
 1. പുസ്തകങ്ങള്‍ കണ്ണാടി പോലെയാണ്. ഒരു വിഡ്ഢി അതിലേക്ക് നോക്കുമ്പോള്‍, ഒരു ബുദ്ധിമാനെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കരുത് - ജെ കെ റൗളിംഗ്
 1. വായിക്കാന്‍ പഠിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ എന്നെന്നേക്കുമായി സ്വതന്ത്രനാക്കപ്പെടും - ഫ്രെഡ്രിക് ഡഗ്ലസ്
 1. ചുറ്റും പുസ്തകങ്ങളില്ലെങ്കില്‍ എനിക്ക് ഉറങ്ങാന്‍ കഴിയില്ല - ജോര്‍ജ് ലൂയിസ് ബോര്‍ഗസ്‌


Older Post Newer Post


Leave a comment