മലയാളം ഓഡിയോ ബുക്ക്സ്
Cart 0

അക്ഷരലോകത്തെ 5 അനശ്വര സൗഹൃദങ്ങള്‍

"രണ്ട് ശരീരങ്ങളില്‍ ജീവിക്കുന്ന ഒരു മനസ്സ്" സുഹൃത്തിന് അരിസ്റ്റോറ്റിട്ടില്‍ നല്‍കിയ നിര്‍വ്വചനമാണിത്. ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ഈ വാക്കുകള്‍ നെഞ്ചോടുചേര്‍ത്ത മനുഷ്യജീവിതങ്ങള്‍ നിരവധിയാണ്. ഭാവനാലോകത്തും ഉദാത്ത സൗഹൃദങ്ങള്‍ക്ക് ഒരു കുറവുമില്ല. അവരില്‍ പലരും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് വായനക്കാരുടെ മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. അക്ഷരലോകത്തെ ഇത്തരം ചില സുഹൃത്തുക്കളെ പരിചയപ്പെടാം.

1. ടോമിനെ ആരാധിച്ച ഹക്ക് ഫിന്‍

KathaCafe Malayalam Audio Book Mark Twainത്ര ശ്രമിച്ചിട്ടും ടോം സ്വേയര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നിട്ട് കൂടി. പകല്‍ സമയത്തെ ആഘോഷങ്ങള്‍ക്കിടെ നടത്തിയ ചെറിയൊരു മോഷണമാണ് ടോമിന്റെ ഉറക്കം കെടുത്തിയത്. വിലപിടിപ്പുള്ളതൊന്നുമല്ല, കുറച്ച് ഭക്ഷണമാണ് അവനും കൂട്ടുകാരും ചേര്‍ന്ന് മോഷ്ടിച്ചത്.ഈ സമയം കൂട്ടുപ്രതി ഹക്ക് ഫിന്‍ കൂര്‍ക്കം വലിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന അവന്‍ ആവശ്യത്തിന് ഭക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു. മാര്‍ക്ക് ട്വയിന്റെ വിഖ്യാത നോവലായ അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിള്‍ബെറി ഫിന്നിലൂടെ അനശ്വരരായി മാറിയ കൂട്ടുകാരാണ് ടോം സ്വെയറും ഹക്ക് ഫിന്നും. ഇരുവരുടെയും ജീവിത സാഹചര്യങ്ങളും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലെ വ്യത്യസ്തതയും ഇനി വ്യക്തമാക്കേണ്ടതില്ലല്ലോ?

ഹക്ക് ഫിന്നും ടോം സ്വേയറും അനാഥരാണ്. പക്ഷെ ടോം സ്‌നേഹനിധിയായ ഒരു അമ്മായിയുടെ സംരക്ഷണത്തിലാണ്. അവന്റെ ജീവിത സാഹചര്യങ്ങള്‍ ആരെയും കൊതിപ്പിക്കും. മറുവശത്ത് ഹക്ക് തെരുവിലുറങ്ങി കിട്ടുന്നത് ഭക്ഷിച്ച് തോന്നിയത് പോലെ ജീവിക്കുന്നു. അവന്‍ സ്വതന്ത്രനാണ്.ജീവിത്തിന്റെ എതിര്‍ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഇവര്‍ എങ്ങനെ കൂട്ടുകാരായി? ഹക്ക് ഫിന്നിന് ടോമിനോട് ആരാധനയായിരുന്നു. ആരാധന സൗഹൃദമായി വളര്‍ന്നു. ഹക്ക് അനുഭവിക്കുന്ന സ്വാതന്ത്ര്യമാണ് ടോമിനെ അവനിലേക്ക് അടുപ്പിച്ചത്. എന്തുതന്നെയായാലും ഈ കൂട്ടുകെട്ട് അമേരിക്കന്‍ സാഹിത്യ ചരിത്രത്തിലെ ഏറ്റവും ആഘോഷിക്കപ്പെട്ട സൗഹൃദമായി മാറി.

2. ഹാരിയുടെ കൂട്ടുകാര്‍

kathacafe malayalam harry potter

ഹാരി പോട്ടറെയും ഹാരി പോട്ടര്‍ കഥകളെയും പരിചയപ്പെടുത്തേണ്ട കാര്യമില്ല, അത്രയ്ക്ക് പ്രശസ്തമാണ് ആ കഥകളും കഥാപാത്രവും. ഹാരിപോട്ടര്‍ കഥകളുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കപ്പെടുന്നത് ഒരു സൗഹൃദമാണ്. ഹാരി പോട്ടറും ഹെര്‍മിയോണും റോണും തമ്മിലുള്ള ചങ്ങാത്തം. ഹാരിപോട്ടര്‍ കൃതികളിലൂടെയും സിനിമകളിലൂടെയും നമ്മള്‍ ഇവരുടെ സ്‌നേഹത്തിന്റെ ആഴം അറിഞ്ഞിട്ടുണ്ട്. സൗഹൃദത്തിന്റെ തുടര്‍ച്ച എന്ന നിലയിലാണ് ഒടുവില്‍ റോണും ഹെര്‍മിയോണും വിവാഹിതരാകുന്നത്.

3. ജോര്‍ജും ലെന്നിയും

ജോണ്‍ സ്‌റ്റെയ്ന്‍ബെക്കിന്റെ വിഖ്യാത നോവലായ ഓഫ് മൈസ് ആന്‍ഡ് മെന്‍ എന്ന കൃതിയിലെ കേന്ദ്ര കഥാപാത്രങ്ങളാണ് ജോര്‍ജും ലെന്നിയും. വിധിയാണ് ഇവരെ കൂട്ടുകാരാക്കിയതെന്ന് പറയാം. ജോര്‍ജ് മില്‍ട്ടനും ലെന്നി സ്‌മോളും തമ്മില്‍ രൂപത്തിലോ സ്വഭാവത്തിലോ ഒരു സാമ്യവുമില്ല. പ്രായത്തിനൊത്ത ബുദ്ധിവളര്‍ച്ചയില്ലാത്ത ആളാണ് ലെന്നി അതിന്റെ പ്രശ്‌നങ്ങള്‍ അയാളുടെ പെരുമാറ്റത്തിലുണ്ട്. ഇത് ജോര്‍ജിന് തലവേദന സൃഷ്ടിക്കുന്നതും പതിവാണ്. എന്നിട്ടും ജോര്‍ജ് ലെന്നിയെ ഉപേക്ഷിക്കുന്നില്ലെന്ന് മാത്രമല്ല ഒരുമിച്ച് സ്വപ്‌നങ്ങള്‍ നെയ്യുകയും ചെയ്യുന്നു. ബുദ്ധിവളര്‍ച്ചയില്ലാത്ത ലെന്നിയുടെ കൈക്കരുത്ത് പലപ്പോഴും അയാള്‍ അറിയാതെ തന്നെ അയാളെ ഒരു ക്രൂരനാക്കുന്നുണ്ട്. തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടിയെ തലോടുന്നതിനിടെ അത് മരണപ്പെടുന്നു. തുടര്‍ന്ന് ഈ വിധത്തില്‍ ഒരു സ്ത്രീയും മരിക്കുന്നു. ഇതോടെ ലെന്നി നാടുവിടുകയാണ്. ജോര്‍ജ് അയാളെ കണ്ടെത്തുന്നു, നിലവിലെ ജോലി സ്ഥലത്തേക്ക് എത്തുന്നതിന് മുമ്പ് അവര്‍ താമസിച്ചിരുന്ന അതേ സ്ഥലത്ത്. അവിടെ വച്ച് ജോര്‍ജ് അവരുടെ സ്വപ്‌നം ലെന്നിയെ ഓര്‍മ്മിപ്പിക്കുന്നു. അവന്റെ ശ്രദ്ധ മുഴുവന്‍ തന്റെ വാക്കുകളിലാകുമ്പോള്‍, ജോര്‍ജ് ലെന്നിയെ വെടിവച്ച് വീഴ്ത്തുന്നു. തന്റെ പ്രിയ സുഹൃത്തിനെ അനിവാര്യമായ ശിക്ഷകളില്‍ നിന്ന് രക്ഷിക്കുകയായിരുന്നോ ജോര്‍ജ്?

 

4. തോക്കിന്‍മുനയിലെ ചങ്ങാത്തം

malayalam three musketeersലക്‌സാണ്ടര്‍ ഡ്യൂമയുടെ ചരിത്ര നോവലാണ് ദ ത്രീ മസ്‌കിറ്റേഴ്‌സ്. രാജാവിന്റെ അംഗരക്ഷകരായ അതോസ്, പോര്‍ത്തൂസ്, അരാമിസ്എന്നിവരാണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. "എപ്പോഴും ഞങ്ങള്‍ നിനക്കൊപ്പമുണ്ടാകും, ഞാന്‍ എപ്പോഴും നിങ്ങള്‍ക്കൊപ്പമുണ്ടാകും" അവരോടൊപ്പം ചേരുന്ന എല്ലാവരും ഈ പ്രതിജ്ഞ എടുക്കണം. ഈ സംഘത്തിലേക്ക് ഡാര്‍റ്റാന്യന്‍ എന്ന ചെറുപ്പക്കാരന്‍ കടന്നുവരുന്നതോടെയാണ് കഥ ആവേശഭരിതമാകുന്നത്. ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന കഥയുടെ അന്ത്യത്തില്‍ ഡാര്‍റ്റാന്യന് ലെഫ്റ്റനന്റായിഉദ്യോഗക്കയറ്റം ലഭിക്കുന്നു. ഈ കത്തുമായി വരുന്ന ആളിനെ ലെഫ്റ്റനന്റായി നിയമിക്കണം- എന്ന് മാത്രമാണ് ആ ഉത്തരവില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് അയാള്‍ യഥാക്രമം അതോസ്, പോര്‍ത്തൂസ്, അരാമിസ് എന്നിവര്‍ക്ക് നല്‍കുന്നുവെങ്കിലും അവര്‍ സ്‌നേഹപൂര്‍വ്വം നിരസിക്കുന്നു.

5. ഹോംസിന്റെ സ്വന്തം ഡോക്ടര്‍

ഷെര്‍ലക് ഹോംസിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ തന്നെ ഡോ. വാട്‌സണും മനസ്സിലേക്ക് കടന്നുവരും. ഹോംസും വാട്‌സണുമായുള്ള ബന്ധം അത്രയ്ക്ക് തീവ്രവും ആഴത്തിലുള്ളതുമാണ്. തര്‍ക്കങ്ങളിലൂടെയും സംശയങ്ങളിലൂടെയും ഹോംസിന്റെ ചിന്തകള്‍ക്ക് മൂര്‍ച്ച പകരുന്നതും വാട്‌സണ്‍ തന്നെ. ഹോംസിന്റെയും വാട്‌സന്റെയും കൂട്ടുകെട്ടിന്റെ വിവിധ വശങ്ങള്‍ വ്യക്തമാക്കുന്ന നിരവധി വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയെല്ലാംഅവരുടെ പരസ്പര വിശ്വാസത്തിലൂന്നിയ സൗഹൃദത്തിന് അടിവരയിടുന്നു.

ഷെർലക് ഹോംസ് ഓഡിയോ ബുക്കുകൾ കഥകഫെയിലൂടെ ആസ്വദിക്കാൻ താഴെയുള്ള ഇമേജിൽ ക്ലിക്ക് ചെയ്യൂ

Sherlock Holmes MalayalamSherlock Holmes MalayalamSherlock Holmes MalayalamSherlock Holmes Malayalam

 Older Post Newer Post


Leave a comment