മലയാളം ഓഡിയോ ബുക്ക്സ്
Cart 0

കൂടുതൽ ഫ്രീ ബുക്ക്സ് വേണോ? സുഹൃത്തുക്കളെ ക്ഷണിക്കൂ

കഥാകഫേ ഇപ്പോൾ രണ്ടാമത്തെ വർഷത്തിലാണ്. ഏറ്റവും സന്തോഷമുണ്ടാകുന്നത് ശ്രോതാക്കളുടെ റിവ്യൂ ലഭിക്കുമ്പോഴാണ്. ഒരുപാട് ശ്രോതാക്കൾ ഞങ്ങളുടെ കഥകൾ വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന്  മനസ്സിലാക്കാൻ കഴിയുന്നുണ്ട്. തെറ്റുകുറ്റങ്ങൾ ചൂണ്ടികാണിക്കുന്നവരും ഉണ്ട്. അവ പരിഹരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്. പുതിയ ഫീച്ചേഴ്സ് ആവശ്യപ്പെടുന്നവരും കുറവല്ല. കൂടുതൽ ആസ്വാദകരിലേയ്ക്ക് കഥാകഫേ എത്തിയ്ക്കാൻ സഹായം വാഗ്ദാനങ്ങളും പല ശ്രോതാക്കളിൽ നിന്നും ലഭിക്കുകയുണ്ടായി.


നമ്മുടെ ആപ്പിന്റെ ഏറ്റവും പുതിയ വേർഷനിൽ ഇതിനായി സൗകര്യം ഒരുക്കിയിട്ടുണ്ട്. ഓഡിയോ പ്ലേ ചെയ്യുമ്പോൾ താഴെ "Share & Earn" ബട്ടൺ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.

 

ഇതിൽ ക്ലിക്ക് ചെയ്താൽ ഷെയർ ചെയ്യാവുന്ന ഒരു മെസ്സേജ് ലഭിക്കും.

 

 

 

 

 

 

 

Whatsapp സുഹൃത്തുക്കൾക്കോ ഗ്രൂപ്പിലേയ്‌ക്കോ ഈമെയിലോ SMS വഴിയോ ഒക്കെ ഷെയർ ചെയ്യാവുന്നതാണ്. മെസ്സേജിനൊപ്പം ഒരു ലിങ്ക് ഉണ്ട്.

 

ഈ ലിങ്കിലൂടെ ആപ്പ് ഡൗൺലോഡ് ചെയ്ത് സുഹൃത്തുക്കൾക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ പുതിയ യൂസറും രജിസ്റ്റർ ചെയ്യുമ്പോൾ ഇൻവിറ്റേഷൻ അയച്ച ആൾക്ക് र20 ക്രെഡിറ്റ് ആയി ലഭിക്കുന്നു. ഇത് നിങ്ങളുടെ ക്രെഡിറ്റ് ബാലൻസിൽ കാണാവുന്നതാണ്. र200 ക്രെഡിറ്റ് വരെ ഒരു യൂസറിനു ഇങ്ങനെ നേടാവുന്നതാണ്.

ആപ്പിന്റെ പുതിയ വേർഷനിലേയ്ക്ക് അപ്ഡേറ്റ് ചെയ്യാൻ പ്ലേ സ്റ്റോർ സന്ദർശിക്കൂ.

 Older Post


Leave a comment