മലയാളം ഓഡിയോ ബുക്ക്സ്
Cart 0

എന്താണ് മാജിക്കൽ റിയലിസം?

gabriel garcia marquez magical realism malayalam audiobooks Nikolai Gogol one hundred years of solitude

വളരെ സാധാരണമായ (realistic) കഥാ പശ്ചാത്തലത്തിൽ ഒന്നോ അതിലേറെയോ അവിശ്വസനീയമായ ഘടകങ്ങൾ ഉൾപ്പെടുത്തന്നതിനെയാണ് സാഹിത്യത്തിൽ മാജിക്കൽ റിയലിസം എന്ന് വിളിക്കുന്നത്. വിശ്വസാഹിത്യത്തിൽ മാജിക്കൽ റിയലിസത്തിന്റെ മകുടോദാഹരണമാണ് ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. മലയാളത്തിൽ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ഖസാക്കിന്റെ ഇതിഹാസത്തിലും മാജിക്കൽ റിയലിസത്തിന്റ അംശങ്ങൾ അടങ്ങിയിരിക്കുന്നു. മലയാള സിനിമയിലാകട്ടെ നന്ദനം, ആമേൻ , പ്രാഞ്ചിയേട്ടൻ ഇതെല്ലം മാജിക്കൽ റിയലിസം അടങ്ങിയ കഥകളാണ്.

1950-കളിലാണ് മാജിക്കൽ റിയലിസം എന്ന വാക്ക് സാഹിത്യവൃത്തങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. എന്നിരുന്നാലും ക്ലാസിക്കൽ സാഹിത്യത്തിൽ നൂറ്റാണ്ടുകളായി ഈ സങ്കേതം ഉപയോഗിച്ചിരുന്നതായി കാണാം. റഷ്യൻ സാഹിത്യകാരനായ നിക്കോളായ് ഗോഗോളിന്റെ മൂക്ക് ഈ വിഭാഗത്തിൽ പെടുന്ന ഒരു കഥയാണ്. മേജർ കോവല്യോവിൻറെ മൂക്ക് ഒരു ദിവസം രാവിലെ കാണാതാകുന്നു. മൂക്ക് സ്വയം ഇറങ്ങിപ്പോയതാണ്. തന്റെ മൂക്കിനെ കണ്ടുപിടിച്ച് തിരികെ കൊണ്ട് വരാനുള്ള അദ്ദേഹത്തിൻറെ ശ്രമങ്ങളാണ് ഈ കഥയിൽ.

മൂക്കിന്റെ ശബ്ദാവിഷ്കാരം കഥാകഫേയിൽക്കൂടി ആസ്വദിക്കാൻ ക്ലിക്ക് ചെയ്യുക.Older Post Newer Post


Leave a comment