മലയാളം ഓഡിയോ ബുക്ക്സ്
Cart 0

മലയാളിയുടെ പ്രിയപ്പെട്ട 'ആപ്പു'കൾ

malayalam android applications malayalam audiobooks

അടുത്തിടെയാണ് കഥാകഫേ ആന്ഡ്രോയ്ഡ് ആപ്ലിക്കേഷന് 3000 ഡൗണ്ലോഡുകള്പൂര്ത്തിയാക്കിയത്. പുറത്തിറങ്ങി നാല് മാസത്തിനകം ഓഡിയോ ബുക്ക് ആപ്പിന് ഇത്രയും പ്രചാരം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്ഗൂഗിള്പ്ലേ സ്റ്റോറില്തപ്പിയപ്പോഴാണ് ശരിക്കും ഞെട്ടിയത്മൂവായിരവും അയ്യായിരവും ഒന്നുമല്ല! കൗതുകത്തിന് അവിടെ നിന്ന് ഒരു അന്വേഷണം തുടങ്ങി. മലയാളത്തില്ഏറ്റവും പ്രചാരമുള്ള ആന്ഡ്രോയ്ഡ് ആപ്ലിക്കേഷന്ഏതാണ്?

Most Popular Malayalam Android Applications

    ജിമെയില്‍, ഫേസ്ബുക്ക്, യൂട്യൂബ്, വാട്സാപ്പ് എന്നിവയാണ് ലോകത്തില്ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആന്ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍. കേരളത്തിലും അവയുടെ ആരാധകര്ക്ക് കുറവൊന്നുമില്ല. ഇവ ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണം കണ്ടുപിടിക്കാൻ മാർഗങ്ങൾ ഒന്നുമില്ല. അപ്പോള്അന്വേഷണം മലയാളികൾക്കായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളിലേക്ക് തിരിഞ്ഞു. മലയാളം, കേരളം തുടങ്ങിയ കീവേഡുകള്ഉപയോഗിച്ച് തിരച്ചില്തുടര്ന്നു. നിര്ഭാഗ്യവശാല്ഗൂഗിള്‍, ഡൗണ്ലോഡുകളുടെ കൃത്യമായ കണക്കുകള്പ്രസിദ്ധീകരിക്കുന്നില്ല. പകരം നല്കുന്നത് ഡൗണ്ലോഡ് ബാന്ഡുകളാണ്.

    പത്ത് ലക്ഷത്തിലധികം ഡൗണ്ലോഡ് ചെയ്യപ്പെട്ട ആപ്പുകള്ഇവയാണ്: (കൃത്യമായ ഡൌൺലോഡ് സംഖ്യ അറിവില്ലാത്തത് കൊണ്ട് റേറ്റിംഗ് അനുസരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നു)

1. മംഗ്ലീഷ് മലയാളം കീബോര്‍ഡ്
    Manglish Malayalam Keyboard

    പബ്ലിഷര്‍: പ്രൊക്രാസ്റ്റിനേറ്റേഴ്സ്

    റേറ്റിംഗ്: 4.4

    ആകെ റേറ്റിംഗ്: 32000+

    മലയാളം ടൈപ്പ് ചെയ്യാന്സഹായിക്കുന്ന ഒരു ആന്ഡ്രോയ്ഡ് ആപ്പ് ആണ് മംഗ്ലീഷ് മലയാളം കീബോര്ഡ്. മംഗ്ലീഷ് ടൈപ്പ് ചെയ്യുമ്പോള്‍, അതുമായി സാമ്യമുള്ള മലയാളം വാക്കുകള്ആപ്പില്പ്രത്യക്ഷപ്പെടും. അതില്നിന്ന് നിങ്ങള്ക്ക് വേണ്ട വാക്കുകള്തിരഞ്ഞെടുക്കാം. മംഗ്ലീഷ് മലയാളം കീബോര്ഡ് മലയാളം ടൈപ്പിംഗ് അനായാസാമാക്കുന്നുവെന്ന് നിസ്സംശയം പറയാം.

    ആപ്പ് ഡൗണ്ലോഡ് ചെയ്തവരുടെ കമന്റുകളും ഇത് ശരിവയ്ക്കുന്നുണ്ട്. അനായാസം ഉപയോഗിക്കാന്കഴിയുന്ന ആപ്പ് എന്നാണ് കൂടുതല്പേരുടെയും കമന്റ്!

      2. ഇംഗ്ലീഷ് മലയാളം ഡിക്ഷണറി

        English Malayalam Dictionary Syamu Vellanad

        പബ്ലിഷര്‍: ശ്യാമു വെള്ളനാട്

        റേറ്റിംഗ്: 4.3

        ആകെ റേറ്റിംഗ്: 25000+

        പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ഇംഗ്ലീഷ്- മലയാളം ഡിക്ഷണറി ആപ്പ് ആണ് ശ്യാമു വെള്ളനാട് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നമ്മള്ഇംഗ്ലീഷ് വാക്കുകള്ടൈപ്പ് ചെയ്താല്‍ ആപ്പ് അതിന്റെ മലയാളത്തിലെ അര്ത്ഥം നല്കും. ഓഫ്ലൈനായും ഉപയോഗിക്കാമെന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. നമ്മള്തിരയുന്ന ഇംഗ്ലീഷ് വാക്കിന്റെ എല്ലാ അര്ത്ഥങ്ങളും ആപ്പില്നിന്ന് ലഭിക്കും. ടൈപ്പ് ചെയ്യുമ്പോള്തന്നെ ഇംഗ്ലീഷ് വാക്കുകള്പ്രത്യക്ഷപ്പെടും. അതുകൊണ്ട് സ്പെല്ലിംഗ് പൂര്ണ്ണമായി അറിയില്ലെങ്കിലും നമുക്ക് ആവശ്യമുള്ള വാക്കുകളുടെ അര്ത്ഥം അനായാസം കണ്ടെത്താന്കഴിയും. ഏതാണ്ട് മൂന്ന് ലക്ഷം ഇംഗ്ലീഷ് വാക്കുകളുടെ അര്ത്ഥം ആപ്പില്ലഭ്യമാണ്.

        ആപ്പിനെ പ്രകീര്ത്തിക്കുന്ന കമന്റുകളാണ് അധികവും. തിരഞ്ഞ പല വാക്കുകളുടെയും അര്ത്ഥം ആപ്പിലില്ലെന്ന് പരാതിപ്പെടുന്നവരും കമന്റടിച്ചവരുടെ കൂട്ടത്തിലുണ്ട്.

        3.മലയാളം കീബോര്‍ഡ് ഫോര്‍ ആന്‍ഡ്രോയ്ഡ്

        Malayalam Keyboard for Android

          പബ്ലിഷര്‍: പാറ്റേണ്ലോജിക്സ്

          റേറ്റിംഗ്: 4.1

          ആകെ റേറ്റിംഗ്: 16000+

          ആന്ഡ്രോയ്ഡ് ഫോണില്നേരിട്ട് മലയാളം ടൈപ്പ് ചെയ്യാന്സഹായിക്കുന്ന ആപ്പ് ആണിത്. മംഗ്ലീഷില്ടൈപ്പ് ചെയ്താല്സാമ്യമുള്ള മലയാളം വാക്കുകള്ഇതിലും ലഭിക്കും. എന്നാല്മലയാളം ടൈപ്പിംഗ് അത്ര അനായാസമല്ല. പരിചയമാകുന്നത് വരെ ചെറിയ പ്രയാസം നേരിടാം. പക്ഷെ മംഗ്ലീഷ് ടൈപ്പിംഗിന്റെ കാര്യത്തില് പ്രശ്നമില്ല.

          കമന്റുകളിലും ആദ്യത്തെ ബുദ്ധിമുട്ട് പലരും എടുത്തുപറയുന്നുണ്ട്. നിത്യപരിചയത്തിലൂടെ ഇത് മറികടക്കാവുന്നതേയുള്ളൂവെന്ന അഭിപ്രായവും കമന്റുകളില്കാണാം.

            4.മലയാള മനോരമ ന്യൂസ് ആപ്പ്

              Malayala Manorama News App

              പബ്ലിഷര്‍: മലയാള മനോരമ

              റേറ്റിംഗ്: 3.9

              ആകെ റേറ്റിംഗ്: 16000+

              വാര്ത്തകള്പോക്കറ്റില്കൊണ്ടുനടക്കാന്ആഗ്രഹിക്കുന്നവര്ക്കായാണ് മലയാള മനോരമ ആപ്പ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ലേറ്റസ്റ്റ് ന്യൂസ് എവിടെയിരുന്നും അറിയാന്കഴിയും. വാര്ത്തകളുമായി ബന്ധപ്പെട്ട വീഡിയോകളും ഇതിലൂടെ കാണാനാകും. വാര്ത്തകളില്നിന്ന് വാര്ത്തകളിലേക്ക് പോകാന്ചെറിയൊരു സ്വൈപ് മതി. മനോരമ ഓണ്ലൈനിലെ പംക്തികളും ഇതില്വായിക്കാം. വാര്ത്തകള്ഷെയര്ചെയ്യാന്മാത്രമല്ല നമ്മുടെ അഭിപ്രായങ്ങള്രേഖപ്പെടുത്താനും ആപ്പില്അവസരമുണ്ട്. ഇഷ്ടപ്പെട്ട വാര്ത്തകള്സേവ് ചെയ്യാനും കഴിയും.

              ആപ്പിലെ പരസ്യത്തെക്കുറിച്ചുളള പരാതികളാണ് കമന്റുകളില്അധികവും. പരസ്യത്തിന്റെ ധാരാളിത്തമുണ്ടെന്ന് ഏറെക്കുറെ എല്ലാവരും കരുതുന്നു. വാര്ത്തകളുടെ ദൈര്ഘ്യത്തെക്കുറിച്ചും പരാതികളുണ്ട്.

                5.മനോരമ ന്യൂസ്- ലൈവ് ടിവി

                  Manorama News Live TV
                  പബ്ലിഷര്‍: മലയാള മനോരമ

                  റേറ്റിംഗ്: 3.8

                  ആകെ റേറ്റിംഗ്: 6000+

                  മനോരമ ന്യൂസ് ലൈവായി മൊബൈല്ഫോണ്ഉള്പ്പെടെയുള്ള ഉപകരണങ്ങളില്കാണാന്സഹായിക്കുന്ന ആപ്പ് ആണ് മനോരമ ന്യൂസ്- ലൈവ് ടിവി. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്ത്തകളുടെ വീഡിയോകളും ഇതില്ലഭ്യമാണ്. വീഡിയോകള്ക്കൊപ്പം ടെക്സറ്റും നല്കിയിട്ടുണ്ട്. സ്പോര്ട്സ്, ബിസിനസ്സ്, അന്തര്ദേശീയം, നാട്ടുവാര്ത്ത തുടങ്ങിയ വിവിധ വിഭാഗങ്ങളില്നിന്ന് അനായാസം തിരഞ്ഞെടുത്ത് വാര്ത്തകള്കാണാം. മലയാള മനോരമ ന്യൂസ് അപ്പില്കണ്ട സവിശേഷതകള്ലൈവ് ടിവി ആപ്പിലും ഉള്ക്കൊള്ളിച്ചിട്ടുണ്ട്.

                  പരസ്യങ്ങളെ കുറിച്ചുള്ള പരാതികള്‍ ഇവിടെയുമുണ്ട്. വാര്‍ത്തകള്‍ പക്ഷപാതപരമാണെന്ന് കുറ്റപ്പെടുത്തുന്നവരും കുറവല്ല. ഇക്കൂട്ടത്തില്‍ ആപ്പിന്റെ മികവിനെ അഭിനന്ദിക്കുന്നവരും ഉണ്ട്.

                  നിങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും താഴെ കമന്റ് ചെയ്യുക. ഏതെങ്കിലും ആപ്പുകൾ വിട്ടു പോയിട്ടുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക.

                  The Most Dangerous Game MalayalamSelfish Giant Malayalamsherlock holmes malayalam

                   



                  Older Post Newer Post


                  • Kumar on

                    How can I listen in iPhone X

                  • Praveen on

                    Hi,
                    When will be new audios are going to release.


                  Leave a comment