മലയാളം ഓഡിയോ ബുക്ക്സ്
Cart 0

മലയാളത്തിലെ ആദ്യ ഓഡിയോ നോവല് കഥാകഫേയിൽ; ഇനി 'ഓജോ ബോര്ഡ്' കേട്ട് ആസ്വദിക്കാം

Akhil P Dharmajan malayalam audiobooks ojo Board Ouija Board

മലയാളത്തിലെ ആദ്യ ഓഡിയോ നോവല്പുറത്തിറക്കാനൊരുങ്ങി മലയാളികളുടെ വായനാശീലത്തെ പുതിയ തലത്തിലേക്കുയര്ത്തിയ കഥാകഫേ. ആദ്യ രചനയിലൂടെ തന്നെ വായനക്കാരുടെ മനംകവര്ന്ന യുവ എഴുത്തുകാരന്അഖില്പി. ധര്മ്മജന്റെ 'ഓജോ ബോര്ഡ്' ആണ് കഥാ കഫേയിലൂടെ പുറത്തുവരുന്നത്. ഏതാണ്ട് അഞ്ച് മണിക്കൂര്ദൈര്ഘ്യമുള്ള ഓഡിയോ നോവലിന് ശബ്ദം നല്കിയിരിക്കുന്നത് റെജി കലവൂര്ആണ്.

                ആലപ്പുഴ പാതിരാപ്പള്ളി സ്വദേശിയായ അഖില്പി. ധര്മ്മജന്റെ ആദ്യ നോവലാണ് ഓജോ ബോര്ഡ്. ഇരുപതാം വയസില്എഴുതിയ നോവല്ഫെയ്സ്ബുക്ക് പേജിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നോവല്പൂര്ത്തിയായുടന്അഖില്പല പ്രസാധകരെയും സമീപിച്ചെങ്കിലും എഴുത്തുകാരന്റെ പരിചയക്കുറവ് ചൂണ്ടിക്കാട്ടി ആരും പ്രസിദ്ധീകരണത്തിന് തയ്യാറായില്ല. തുടര്ന്ന് നോവല്ഫെയ്സ്ബുക്ക് പേജിലൂടെ വായനക്കാരില്എത്തിക്കാന്അഖില്തീരുമാനിക്കുകയായിരുന്നു.

Ouijo Board Akhil P Dhrmajan37 ഭാഗങ്ങളും നിരവധി ട്വിസ്റ്റുകളും നിറഞ്ഞ ഹൊറല്നോവലായ ഓജോ ബോര്ഡ് അദ്യ ദിവസം മുതല്ഫെയ്സ്ബുക്കില്നിരവധി പേരെ ആകര്ഷിച്ചു. നോവല്മുന്നോട്ട് പോകുന്നതിന് അനുസരിച്ച് പിന്തുണയും ഏറിവന്നു. ഓരോ ദിവസവും ഓജോ ബോര്ഡിന്റെ പുതിയ അധ്യായം വായിക്കുന്നതിന് ആയിരങ്ങള്ഫെയ്സ്ബുക്കില്കണ്ണുംനട്ടിരുന്നു. ഈ കൂട്ടായ്മ മുന്കൈ എടുത്ത് ഓജോ ബോര്ഡ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിന്റെ ചെലവ് വഹിച്ചത് നോവലിന്റെ ആരാധകരായ ഫെയ്സ്ബുക്ക് സുഹൃത്തുക്കളായിരുന്നുവെന്നത് അഖില്നന്ദിപൂര്വ്വം സ്മരിക്കുന്നു. ഇതോടെ ഓജോ ബോര്ഡ് പുസ്തകരൂപത്തില്പുറത്തിറങ്ങുന്ന ആദ്യ ഫെയ്സ്ബുക്ക് നോവല്എന്ന റെക്കോഡ് സ്വന്തമാക്കുകയും ചെയ്തു.

                സാഹിത്യലോകത്ത് 'തനിവഴി' കണ്ടെത്തിയ അഖില്നോവലിന്റെ പ്രകാശനത്തിലൂടെയും സാഹിത്യപ്രേമികളെ ഞെട്ടിച്ചു. ആലപ്പുഴ ചാത്തനാട് ശ്മശാനത്തില്വച്ചായിരുന്നു ഓജോ ബോര്ഡിന്റെ പ്രകാശനം. ഒരു ഹൊറര്നോവല്പുറത്തിറക്കാന്ഇതിനെക്കാള്മികച്ച ഏത് സ്ഥലമാണുളളത്, അല്ലേ?

                വായനക്കാരുടെ പ്രശംസ പിടിച്ചുപറ്റിയ ഓജോ ബോര്ഡ്, രചയിതാവിനെ പോലും അതിശയിപ്പിച്ച് മുന്നേറുന്നതാണ് പിന്നീട് കണ്ടത്. പ്രസിദ്ധീകരിച്ച് നാളുകള്ക്കുള്ളില്ആമസോണില്ഏറ്റവുമധികം വില്ക്കപ്പെടുന്ന ഹൊറര്നോവലായി ഓജോ ബോര്ഡ് മാറി. ഈ ജൈത്രയാത്രയില്ഓജോ ബോര്ഡ് കടത്തിവെട്ടിയത് സാക്ഷാല്ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുളയെ ആയിരുന്നുവെന്നത് മറ്റൊരു കൗതുകം.

                ഏഴാം ക്ലാസില്പഠിക്കുമ്പോഴാണ് അഖില്പി. ധര്മ്മജന്ആദ്യമായി എഴുതുന്നത്, അതും ഒരു നോവല്‍! ആ നോവലിന്റെ ഏക വായനക്കാരന്അഖിലിന്റെ കൂട്ടുകാരനായിരുന്നു. ഓജോ ബോര്ഡിന് പുറമെ മറ്റൊരു നോവലും 15 ചെറുകഥകളും അഖില്എഴുതിയിട്ടുണ്ട്. ഓജോ ബോര്ഡിന്റെ രണ്ടാംഭാഗം, ചെന്നൈ ഡയറീസ് എന്നിവയുടെ പണിപ്പുരയിലാണ് അഖില്ഇപ്പോള്‍.

                മലയാളം ഓഡിയോ ബുക്കുകള്ക്കായി 2017-ല്ആരംഭിച്ച ആന്ഡ്രോയ്ഡ് ആപ്പ് ആണ് കഥാകഫേ. റിച്ചാര്ഡ് കോര്ണല്‍, റഡ്യാര്ഡ് കിപ്ലിംഗ്, മാര്ക്ക് ട്വയിന്‍, എച്ച് ജി വെല്സ്, ഓസ്കര്വൈല്ഡ്, സര്ആര്തര്കൊനാന്ഡോയല്എന്നിവരുടേത് ഉള്പ്പെടെ ലോകോത്തരമായ 25 കഥകളുമായാണ് കഥാകഫേ സാഹിത്യ പ്രേമികളുടെ മുന്നിലെത്തിയത്. മികച്ച സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റുഡിയോകളില്റിക്കോഡ് ചെയ്യുന്ന ഓഡിയോ ബുക്കുകളാണ് കഥാകഫേയുടെ സവിശേഷത.

 KathaCafe Malayalam Audio Books               മലയാളത്തിലെ മികച്ച കൃതികള്ഓഡിയോ ബുക്കുകളായി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കഥാകഫേ. പ്ലേ സ്റ്റോറില്നിന്ന് കഥാകഫേ ആപ്പ് ഡൗണ്ലോഡ് ചെയ്യുന്നതിന് ക്ലിക്ക് ചെയ്യുക.



Older Post Newer Post


Leave a comment