മലയാളം ഓഡിയോ ബുക്ക്സ്
Cart 0

News — malayalam audiobooks online

പുസ്തകങ്ങളില്‍ നിന്ന് നീളുന്ന മനുഷ്യത്വത്തിന്റെ പട്ടുനൂല്

malayalam audiobooks malayalam audiobooks online

പുസ്തകങ്ങളില്‍ നിന്ന് നീളുന്ന മനുഷ്യത്വത്തിന്റെ പട്ടുനൂല്

വായന മനുഷ്യനെ പൂര്‍ണ്ണനാക്കുമെന്ന് പ്രശസ്ത ചിന്തകനായ ഫ്രാന്‍സിസ് ബേക്കന്‍ പറഞ്ഞിട്ടുണ്ട്. വായിച്ചു വളരണമെന്ന് പറഞ്ഞത് പി. എന്‍. പണിക്കരാണ്. വായന കൊണ്ടുള്ള ഗുണങ്ങള്‍ വെളിവാക്കുന്ന മഹത് വചനങ്ങള്‍ ഇതുപോലെ ധാരാളമുണ്ട്. അവയിലൊന്നും കാണാത്ത ഒരു ഗുണം കൂടി വായനയ്ക്കുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരിക്കുന്നു, വായന നിങ്ങളെ നല്ലൊരു മനുഷ്യനാക്കി തീര്‍ക്കും!     ലണ്ടനിലെ കിങ്സ്റ്റന്‍ സര്‍വ്വകലാശാലയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. വിവിധ പ്രായത്തിലുള്ള 123 പേര്‍ പഠനത്തില്‍ പങ്കെടുത്തു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ എന്നായിരുന്നു ഇവരോടുള്ള ഒരു ചോദ്യം. ടിവി കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതൊന്നും ഞങ്ങളെ ബാധിക്കാറില്ലെന്ന മട്ടില്‍ മറുപടി നല്‍കി. എന്നാല്‍ പുസ്തക പ്രേമികള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവരോട് സഹാനുഭൂതി പുലര്‍ത്തുകയും ചെയ്തു.     വായനയുടെ സ്വഭാവത്തിന് അനുസരിച്ച് വായനക്കാരുടെ മനോഭാവത്തില്‍ വ്യത്യാസമുണ്ടാകുന്നതായും പഠനത്തില്‍ കണ്ടെത്തി. കഥകള്‍ വായിക്കുന്നവര്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ നാടകങ്ങളും നോവലുകളും ഇഷ്ടപ്പെടുന്നവര്‍ക്ക്  സഹജീവികളുടെ പ്രശ്‌നങ്ങളിലാണ് കൂടുതല്‍ താത്പര്യം. ഫലിതവും ഹാസ്യസാഹിത്യവും വായിക്കുന്നവരാണ് കൂട്ടത്തിലെ...

Read more →


5 മികച്ച ഡിസ്ട്ടോപ്യൻ കഥകൾ

malayalam audiobooks malayalam audiobooks online malayalam books online malayalam novels

5 മികച്ച ഡിസ്ട്ടോപ്യൻ കഥകൾ

കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം ഒരുപോലെ സന്തോഷമായി ജീവിക്കുന്ന സാങ്കല്‍പ്പിക നാടാണ് ഉടോപ്യ. നമ്മുടെ മാവേലിനാടിന് സമാനമായ പാശ്ചാത്യ സങ്കല്‍പ്പം. അപ്പോള്‍ എല്ലാ തിന്മകളുടെയും വിളനിലമായ പ്രദേശത്തെ എന്തുവിളിക്കും? അതാണ് ഡിസ്റ്റോപിയ!                 ഡിസ്റ്റോപിയന്‍ സമൂഹങ്ങളെ കുറിച്ച് നിരവധി സാഹിത്യകൃതികള്‍ ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന കാലത്തിന്റെ മൂല്യചുതിയും കെടുതികളുമാണ് ഇത്തരം കൃതികള്‍ക്ക് വിഷയമായിട്ടുള്ളത്. ഒ.വി. വിജയന്റെ നോവലായ ധര്‍മ്മപുരാണം ഈ ഗണത്തില്‍പ്പെടുത്താവുന്ന കൃതിയാണ്. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരുവിലും ഡിസ്റ്റോപിയന്‍ സമൂഹം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചില പ്രമുഖ ഡിസ്റ്റോപിയന്‍ രചനകള്‍ പരിചയപ്പെടാം. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല്         ഡിസ്റ്റോപിയന്‍ കൃതികളിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന നോവലാണ് ജോര്‍ജ് ഓര്‍വെലിന്റെ 1984. ഓഷ്യാനയിലാണ് കഥ നടക്കുന്നത്. ഇവിടെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനായ വിന്‍സ്റ്റണ്‍ സ്മിത്ത് ആണ് നായകന്‍. സര്‍ക്കാരിന് വേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണ് സ്മിത്ത്. സര്‍ക്കാരിന് എതിരെ...

Read more →


പുസ്തക പ്രേമികളുടെയും വായന വ്രതമാക്കിയവരുടെയും വാക്കുകള്‍..!

audiobooks malayalam audiobooks malayalam audiobooks online malayalam books online

പുസ്തക പ്രേമികളുടെയും വായന വ്രതമാക്കിയവരുടെയും വാക്കുകള്‍..!

വായനയുടെ മഹത്വത്തെക്കുറിച്ചും ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള പ്രാധാന്യത്തെ പറ്റിയും ലോകമെമ്പാടുമുള്ള നിരവധി മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. അവരുടെ വാക്കുകള്‍ നെഞ്ചേറ്റി പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയവര്‍ ഒരുപാടുണ്ട്. അത്തരം ചില മൊഴിമുത്തുകള്‍ പരിചയപ്പെടാം. രണ്ട് വ്യക്തികള്‍ക്ക് ഒരിക്കലും ഒരേ പുസ്തകം വായിക്കാനാകില്ല - എഡ്മണ്ട് വില്‍സണ്‍ കൈയില്‍ കൊണ്ടുനടക്കാവുന്ന സ്വപ്‌നമാണ് പുസ്തകം - നീല്‍ ഗെയ്മാന്‍ നിങ്ങള്‍ നല്ല ഒരു പുസ്തകം വായിക്കുമ്പോള്‍, മറ്റൊരിടത്ത് ഒരു വാതില്‍ തുറക്കപ്പെടും. അതിലൂടെ വെളിച്ചം ഒഴുകിപ്പരക്കും - വെറ നസാരിയന്‍ അതീവ ബുദ്ധിമാനായ ഒരു മനുഷ്യനെ കണ്ടുമുട്ടിയാല്‍, ഏത് പുസ്തകമാണ് വായിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കുക - റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍ എഴുത്തുകാരനോട് അരമണിക്കൂര്‍ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ഒരു പുസ്തകവും വായിക്കില്ലായിരുന്നു - വുഡ്രോ വില്‍സണ്‍ നിങ്ങളുടെ പൊന്നോമനകളുടെ ലോകം വിശാലമാക്കാന്‍ പല വഴികളുണ്ട്. അവയില്‍ ഏറ്റവും മികച്ചത് പുസ്തകങ്ങളോടുള്ള സ്‌നേഹമാണ് - ജാക്വലിന്‍ കെന്നഡി ഒണാസ്സിസ് വായിക്കാത്ത പുസ്തകം നിങ്ങളെ സഹായിക്കില്ല- ജിം റോണ്‍ ഒരു മികച്ച...

Read more →