മലയാളം ഓഡിയോ ബുക്ക്സ്
Cart 0

അമേരിക്കയെ വിറപ്പിച്ച(?) അന്യഗ്രഹജീവികള്‍!

h g wells malayalam audiobooks

1938 ഒക്ടോബര്‍ 30. അമേരിക്ക ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്നു. എന്ബിസി റേഡിയോയിലെ ഹാസ്യപരിപാടി ആസ്വദിച്ച് സമയം കൊല്ലുകയായിരുന്ന അവരെ തേടി പെട്ടെന്നാണ് വാര്ത്തയെത്തിയത്. നിമിഷങ്ങള്ക്കുള്ളില്അമേരിക്കയിലാകെ ഭീതിയുടെ കരിനിഴല്പടര്ന്നു. ആളുകള്വീടുകള്വിട്ട് അഭയസ്ഥാനങ്ങള്ക്കായി പരക്കംപാഞ്ഞു. മരണഭയത്താല്അവര്നിലവിളിച്ചു. കണ്ണടച്ചുതുറക്കുന്ന വേഗത്തില്അമേരിക്കയില്സംഭവിച്ചത് എന്താണ്?

war of the worlds malayalam    സിബിഎസ് റേഡിയോ പ്രക്ഷേപണം ചെയ്ത ഒരു നാടകമാണ് അമേരിക്കയെ മണിക്കൂറുകളോളം ഭീതിയുടെ മുള്മുനയില്നിര്ത്തിയത്. എച്ച് ജി വെല്സിന്റെ സയന്സ് ഫിക്ഷന്നോവലായ വാര്ഓഫ് വേള്ഡ്സിന് ഓര്സോണ്വെല്ലസ് നല്കിയ വ്യത്യസ്തമായ നാടകരൂപം. സംഗീത പരിപാടിക്കിടെയുള്ള വാര്ത്ത ബുള്ളറ്റിനികളായാണ് നാടകം അവതരിപ്പിച്ചത്. ചൊവ്വയില്നിന്നുള്ള അന്യഗ്രഹജീവികള്ന്യൂജഴ്സിയിലെ ഒരു കൃഷിയിടത്തില്എത്തിയതും തുടര്ന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ബുള്ളറ്റിനുകളില്‍. അന്യഗ്രഹജീവികള്എത്തിയ സ്ഥലത്തിന്റെ ഉടമയായും സംഭവസ്ഥലത്തുനിന്നുള്ള റിപ്പോര്ട്ടറായുമൊക്കെ വെല്ലസിന്റെ നടന്മാര്നിറഞ്ഞാടിയതോടെ ജനങ്ങള്ആശയക്കുഴപ്പത്തിലായി.

    അന്യഗ്രഹജീവികളുടെ ആക്രമണത്തെക്കുറിച്ചുള്ള ബുള്ളറ്റിനുകളില്റിപ്പോര്ട്ടറുമാരുടെ വാക്കുകളിലും ഭയം നിഴലിച്ചു. ചിലപ്പോള്അവരുടെ ശബ്ദം വിറകൊണ്ടു. അന്യഗ്രഹജീവികളുടെ രൂപവര്ണ്ണനയും ആയുധങ്ങളെ കുറിച്ചുള്ള വിവരങ്ങളും ജനങ്ങളില്ഭീതിയുടെ പുതിയ വിത്തുകള്വിതച്ചു. നിലവിളികളും ആക്രോശങ്ങളും നിറഞ്ഞ അന്തരീക്ഷം തനിമ ചേരാതെ കേള്വിക്കാരിലെത്തിച്ച് നാടകീയതയ്ക്ക് വെല്ലസ് പുതിയ മാനങ്ങള്നല്കിയതോടെ ആളുകള്വീടുവിട്ടോടാന്തുടങ്ങി. അന്യഗ്രഹജീവികള്പുറത്തുവിടുന്ന വിഷവാതകത്തില്നിന്ന് രക്ഷപ്പെടാന്മാസ്കിനായി അവര്പോലീസുകാരോട് കെഞ്ചി. തെരുവുകള്ആളുകളെ കൊണ്ട് നിറഞ്ഞു.

    രാത്രി 8 മണിക്കാണ് ഓര്സോണ്വെല്ലസ് സിബിഎസ് റേഡിയോയില്നാടകം ആരംഭിച്ചത്. നാടകത്തിന്റെ തുടക്കത്തില്തന്നെ ഇതിന് യാഥാര്ത്ഥ്യവുമായി ബന്ധമില്ലെന്നും വെറും കഥയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സമയം എന്ബിസി റേഡിയോയില്എഡ്ഗാര്ബെര്ഗന്റെ ഹാസ്യപരിപാടി ആസ്വദിക്കുകയായിരുന്ന ശ്രോതാക്കള്വെല്ലസിന്റെ അറിയിപ്പ് കേട്ടില്ല. അതോടെ അവര്നാടകത്തെ വാര്ത്തയായി തെറ്റിദ്ധരിച്ചു. അടുത്തദിവസം പുറത്തിറങ്ങിയ എല്ലാ പത്രങ്ങളിലും 'നാടകം വരുത്തിവച്ച വിന' ഒന്നാം പേജില്വാര്ത്തയായി. മാത്രമല്ല സംഭവം ഫെഡറല്കമ്മ്യൂണിക്കേഷന്സ് കമ്മീഷന് മുന്നില്പരാതിയായി എത്തുകയും ചെയ്തു. അന്വേഷണത്തില്വെല്ലസിന്റെ ഭാഗത്തുനിന്ന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമായതോടെ കമ്മീഷന്നടപടികള്അവസാനിപ്പിച്ചു.

kathacafe malayalam audio books h g wells

   

    അതേസമയം വാര്ഓഫ് ദി വേള്ഡ്സിന്റെ അവതരണവുമായി ബന്ധപ്പെട്ട് അമേരിക്കയില്ഉണ്ടായതായി പറയപ്പെടുന്ന സംഭവവികാസങ്ങള്ഊതിപ്പെരുപ്പിച്ച കഥകളാണെന്നും അഭിപ്രായമുണ്ട്. വളരെ കുറച്ച് ആളുകള്മാത്രമാണ് പരിപാടി കേട്ടതെന്നാണ് ഒന്നാമത്തെ വാദം. അതുകൊണ്ട് തന്നെ പറയുന്നതിന്റെ നാലിലൊന്ന് കുഴപ്പവും അമേരിക്കയില്ഉണ്ടായിട്ടില്ലെന്നും പറയപ്പെടുന്നു. ആശുപത്രികള്‍, പോലീസ് എന്നിവിടങ്ങളില്നിന്നുള്ള ആധികാരിക വിവരങ്ങളും ഇത് സാധൂകരിക്കുന്നുണ്ട്. ആദ്യ ദിവസത്തിന് ശേഷം പത്രങ്ങളും സംഭവം ഉപേക്ഷിച്ചു. പിന്നെ ഇതുസംബന്ധിച്ച് കാര്യമായ വാര്ത്തകളൊന്നും പത്രങ്ങള്പ്രസിദ്ധീകരിച്ചില്ലെന്നതും ശ്രദ്ധേയമാണ്.

h g wells malayalam

സംഭവത്തെ കുറിച്ച് പറയുമ്പോള്വാര്ഓഫ് ദി വേള്ഡ്സിന്റെ രചയിതാവ് എച്ച് ജി വെല്സിനെ കുറിച്ച് പരാമര്ശിക്കാതെ പോകുന്നത് നീതികേടായിരിക്കും. വായനക്കാരെ സന്തോഷിപ്പിക്കാനും അമ്പരിപ്പാക്കാനും അത്ഭുതപ്പെടുത്താനും കഴിയുന്നത് എഴുത്തുകാരന്റെ മിടുക്കാണ്. വാക്കുകള്കൊണ്ട് ഇന്ദ്രജാലങ്ങള്കാട്ടിയ അദ്ദേഹത്തെ ലോകമെമ്പാടുമുള്ള വായനക്കാര്ഇരുകൈയും നീട്ടി സ്വീകരിച്ചതിന് കാരണവും മിടുക്ക് തന്നെ.

 

 

h g wells country of blindmagic shop hg wells

 

 Older Post Newer Post


Leave a comment