മലയാളം ഓഡിയോ ബുക്ക്സ്
Cart 0

News

മലയാളത്തിലെ ആദ്യ ഓഡിയോ നോവല് കഥാകഫേയിൽ; ഇനി 'ഓജോ ബോര്ഡ്' കേട്ട് ആസ്വദിക്കാം

Akhil P Dharmajan malayalam audiobooks ojo Board Ouija Board

മലയാളത്തിലെ ആദ്യ ഓഡിയോ നോവല് കഥാകഫേയിൽ; ഇനി 'ഓജോ ബോര്ഡ്' കേട്ട് ആസ്വദിക്കാം

മലയാളത്തിലെ ആദ്യ ഓഡിയോ നോവല്‍ പുറത്തിറക്കാനൊരുങ്ങി മലയാളികളുടെ വായനാശീലത്തെ പുതിയ തലത്തിലേക്കുയര്‍ത്തിയ കഥാകഫേ. ആദ്യ രചനയിലൂടെ തന്നെ വായനക്കാരുടെ മനംകവര്‍ന്ന യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മ്മജന്റെ 'ഓജോ ബോര്‍ഡ്' ആണ് കഥാ കഫേയിലൂടെ പുറത്തുവരുന്നത്. ഏതാണ്ട് അഞ്ച് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓഡിയോ നോവലിന് ശബ്ദം നല്‍കിയിരിക്കുന്നത് റെജി കലവൂര്‍ ആണ്.                 ആലപ്പുഴ പാതിരാപ്പള്ളി സ്വദേശിയായ അഖില്‍ പി. ധര്‍മ്മജന്റെ ആദ്യ നോവലാണ് ഓജോ ബോര്‍ഡ്. ഇരുപതാം വയസില്‍ എഴുതിയ നോവല്‍ ഫെയ്‌സ്ബുക്ക് പേജിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്. നോവല്‍ പൂര്‍ത്തിയായുടന്‍ അഖില്‍ പല പ്രസാധകരെയും സമീപിച്ചെങ്കിലും എഴുത്തുകാരന്റെ പരിചയക്കുറവ് ചൂണ്ടിക്കാട്ടി ആരും പ്രസിദ്ധീകരണത്തിന് തയ്യാറായില്ല. തുടര്‍ന്ന് നോവല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ വായനക്കാരില്‍ എത്തിക്കാന്‍ അഖില്‍ തീരുമാനിക്കുകയായിരുന്നു. 37 ഭാഗങ്ങളും നിരവധി ട്വിസ്റ്റുകളും നിറഞ്ഞ ഹൊറല്‍ നോവലായ ഓജോ ബോര്‍ഡ് അദ്യ ദിവസം മുതല്‍ ഫെയ്‌സ്ബുക്കില്‍ നിരവധി പേരെ ആകര്‍ഷിച്ചു. നോവല്‍ മുന്നോട്ട് പോകുന്നതിന് അനുസരിച്ച് പിന്തുണയും ഏറിവന്നു. ഓരോ ദിവസവും...

Read more →


മലയാളിയുടെ പ്രിയപ്പെട്ട 'ആപ്പു'കൾ

malayalam android applications malayalam audiobooks

മലയാളിയുടെ പ്രിയപ്പെട്ട 'ആപ്പു'കൾ

അടുത്തിടെയാണ് കഥാകഫേ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ 3000 ഡൗണ്‍ലോഡുകള്‍ പൂര്‍ത്തിയാക്കിയത്. പുറത്തിറങ്ങി നാല് മാസത്തിനകം ഓഡിയോ ബുക്ക് ആപ്പിന് ഇത്രയും പ്രചാരം ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. എന്നാല്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ തപ്പിയപ്പോഴാണ് ശരിക്കും ഞെട്ടിയത്, മൂവായിരവും അയ്യായിരവും ഒന്നുമല്ല! കൗതുകത്തിന് അവിടെ നിന്ന് ഒരു അന്വേഷണം തുടങ്ങി. മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ ഏതാണ്?     ജിമെയില്‍, ഫേസ്ബുക്ക്, യൂട്യൂബ്, വാട്‌സാപ്പ് എന്നിവയാണ് ലോകത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍. കേരളത്തിലും അവയുടെ ആരാധകര്‍ക്ക് കുറവൊന്നുമില്ല. ഇവ ഉപയോഗിക്കുന്ന മലയാളികളുടെ എണ്ണം കണ്ടുപിടിക്കാൻ മാർഗങ്ങൾ ഒന്നുമില്ല. അപ്പോള്‍ അന്വേഷണം മലയാളികൾക്കായി വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളിലേക്ക് തിരിഞ്ഞു. മലയാളം, കേരളം തുടങ്ങിയ കീവേഡുകള്‍ ഉപയോഗിച്ച് തിരച്ചില്‍ തുടര്‍ന്നു. നിര്‍ഭാഗ്യവശാല്‍ ഗൂഗിള്‍, ഡൗണ്‍ലോഡുകളുടെ കൃത്യമായ കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നില്ല. പകരം നല്‍കുന്നത് ഡൗണ്‍ലോഡ് ബാന്‍ഡുകളാണ്.     പത്ത് ലക്ഷത്തിലധികം ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പുകള്‍ ഇവയാണ്: (കൃത്യമായ ഡൌൺലോഡ് സംഖ്യ അറിവില്ലാത്തത് കൊണ്ട് റേറ്റിംഗ് അനുസരിച്ചു ക്രമപ്പെടുത്തിയിരിക്കുന്നു) 1. മംഗ്ലീഷ് മലയാളം...

Read more →


എന്താണ് മാജിക്കൽ റിയലിസം?

gabriel garcia marquez magical realism malayalam audiobooks Nikolai Gogol one hundred years of solitude

എന്താണ് മാജിക്കൽ റിയലിസം?

വളരെ സാധാരണമായ (realistic) കഥാ പശ്ചാത്തലത്തിൽ ഒന്നോ അതിലേറെയോ അവിശ്വസനീയമായ ഘടകങ്ങൾ ഉൾപ്പെടുത്തന്നതിനെയാണ് സാഹിത്യത്തിൽ മാജിക്കൽ റിയലിസം എന്ന് വിളിക്കുന്നത്. വിശ്വസാഹിത്യത്തിൽ മാജിക്കൽ റിയലിസത്തിന്റെ മകുടോദാഹരണമാണ് ഗബ്രിയേൽ ഗാർഷ്യ മാർകേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങൾ. മലയാളത്തിൽ എക്കാലത്തെയും മികച്ച നോവലുകളിൽ ഒന്നായ ഖസാക്കിന്റെ ഇതിഹാസത്തിലും മാജിക്കൽ റിയലിസത്തിന്റ അംശങ്ങൾ അടങ്ങിയിരിക്കുന്നു. മലയാള സിനിമയിലാകട്ടെ നന്ദനം, ആമേൻ , പ്രാഞ്ചിയേട്ടൻ ഇതെല്ലം മാജിക്കൽ റിയലിസം അടങ്ങിയ കഥകളാണ്. 1950-കളിലാണ് മാജിക്കൽ റിയലിസം എന്ന വാക്ക് സാഹിത്യവൃത്തങ്ങൾ ഉപയോഗിച്ച് തുടങ്ങിയത്. എന്നിരുന്നാലും ക്ലാസിക്കൽ സാഹിത്യത്തിൽ നൂറ്റാണ്ടുകളായി ഈ സങ്കേതം ഉപയോഗിച്ചിരുന്നതായി കാണാം. റഷ്യൻ സാഹിത്യകാരനായ നിക്കോളായ് ഗോഗോളിന്റെ മൂക്ക് ഈ വിഭാഗത്തിൽ പെടുന്ന ഒരു കഥയാണ്. മേജർ കോവല്യോവിൻറെ മൂക്ക് ഒരു ദിവസം രാവിലെ കാണാതാകുന്നു. മൂക്ക് സ്വയം ഇറങ്ങിപ്പോയതാണ്. തന്റെ മൂക്കിനെ കണ്ടുപിടിച്ച് തിരികെ കൊണ്ട് വരാനുള്ള അദ്ദേഹത്തിൻറെ ശ്രമങ്ങളാണ് ഈ കഥയിൽ. മൂക്കിന്റെ ശബ്ദാവിഷ്കാരം കഥാകഫേയിൽക്കൂടി ആസ്വദിക്കാൻ ക്ലിക്ക് ചെയ്യുക.

Read more →


പുസ്തകങ്ങളില്‍ നിന്ന് നീളുന്ന മനുഷ്യത്വത്തിന്റെ പട്ടുനൂല്

malayalam audiobooks malayalam audiobooks online

പുസ്തകങ്ങളില്‍ നിന്ന് നീളുന്ന മനുഷ്യത്വത്തിന്റെ പട്ടുനൂല്

വായന മനുഷ്യനെ പൂര്‍ണ്ണനാക്കുമെന്ന് പ്രശസ്ത ചിന്തകനായ ഫ്രാന്‍സിസ് ബേക്കന്‍ പറഞ്ഞിട്ടുണ്ട്. വായിച്ചു വളരണമെന്ന് പറഞ്ഞത് പി. എന്‍. പണിക്കരാണ്. വായന കൊണ്ടുള്ള ഗുണങ്ങള്‍ വെളിവാക്കുന്ന മഹത് വചനങ്ങള്‍ ഇതുപോലെ ധാരാളമുണ്ട്. അവയിലൊന്നും കാണാത്ത ഒരു ഗുണം കൂടി വായനയ്ക്കുണ്ടെന്ന് അടുത്തിടെ കണ്ടെത്തിയിരിക്കുന്നു, വായന നിങ്ങളെ നല്ലൊരു മനുഷ്യനാക്കി തീര്‍ക്കും!     ലണ്ടനിലെ കിങ്സ്റ്റന്‍ സര്‍വ്വകലാശാലയിലാണ് ഇത് സംബന്ധിച്ച പഠനം നടന്നത്. വിവിധ പ്രായത്തിലുള്ള 123 പേര്‍ പഠനത്തില്‍ പങ്കെടുത്തു. മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ നിങ്ങളെ അലട്ടാറുണ്ടോ എന്നായിരുന്നു ഇവരോടുള്ള ഒരു ചോദ്യം. ടിവി കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ ഇതൊന്നും ഞങ്ങളെ ബാധിക്കാറില്ലെന്ന മട്ടില്‍ മറുപടി നല്‍കി. എന്നാല്‍ പുസ്തക പ്രേമികള്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുകയും അവരോട് സഹാനുഭൂതി പുലര്‍ത്തുകയും ചെയ്തു.     വായനയുടെ സ്വഭാവത്തിന് അനുസരിച്ച് വായനക്കാരുടെ മനോഭാവത്തില്‍ വ്യത്യാസമുണ്ടാകുന്നതായും പഠനത്തില്‍ കണ്ടെത്തി. കഥകള്‍ വായിക്കുന്നവര്‍ സാമൂഹ്യപ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുമ്പോള്‍ നാടകങ്ങളും നോവലുകളും ഇഷ്ടപ്പെടുന്നവര്‍ക്ക്  സഹജീവികളുടെ പ്രശ്‌നങ്ങളിലാണ് കൂടുതല്‍ താത്പര്യം. ഫലിതവും ഹാസ്യസാഹിത്യവും വായിക്കുന്നവരാണ് കൂട്ടത്തിലെ...

Read more →


അമേരിക്കയെ വിറപ്പിച്ച(?) അന്യഗ്രഹജീവികള്‍!

h g wells malayalam audiobooks

അമേരിക്കയെ വിറപ്പിച്ച(?) അന്യഗ്രഹജീവികള്‍!

1938 ഒക്ടോബര്‍ 30. അമേരിക്ക ഞായറാഴ്ചയുടെ ആലസ്യത്തിലായിരുന്നു. എന്‍ബിസി റേഡിയോയിലെ ഹാസ്യപരിപാടി ആസ്വദിച്ച് സമയം കൊല്ലുകയായിരുന്ന അവരെ തേടി പെട്ടെന്നാണ് ആ വാര്‍ത്തയെത്തിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ അമേരിക്കയിലാകെ ഭീതിയുടെ കരിനിഴല്‍ പടര്‍ന്നു. ആളുകള്‍ വീടുകള്‍ വിട്ട് അഭയസ്ഥാനങ്ങള്‍ക്കായി പരക്കംപാഞ്ഞു. മരണഭയത്താല്‍ അവര്‍ നിലവിളിച്ചു. കണ്ണടച്ചുതുറക്കുന്ന വേഗത്തില്‍ അമേരിക്കയില്‍ സംഭവിച്ചത് എന്താണ്?     സിബിഎസ് റേഡിയോ പ്രക്ഷേപണം ചെയ്ത ഒരു നാടകമാണ് അമേരിക്കയെ മണിക്കൂറുകളോളം ഭീതിയുടെ മുള്‍മുനയില്‍ നിര്‍ത്തിയത്. എച്ച് ജി വെല്‍സിന്റെ സയന്‍സ് ഫിക്ഷന്‍ നോവലായ വാര്‍ ഓഫ് വേള്‍ഡ്‌സിന് ഓര്‍സോണ്‍ വെല്ലസ് നല്‍കിയ വ്യത്യസ്തമായ നാടകരൂപം. സംഗീത പരിപാടിക്കിടെയുള്ള വാര്‍ത്ത ബുള്ളറ്റിനികളായാണ് നാടകം അവതരിപ്പിച്ചത്. ചൊവ്വയില്‍ നിന്നുള്ള അന്യഗ്രഹജീവികള്‍ ന്യൂജഴ്‌സിയിലെ ഒരു കൃഷിയിടത്തില്‍ എത്തിയതും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമായിരുന്നു ബുള്ളറ്റിനുകളില്‍. അന്യഗ്രഹജീവികള്‍ എത്തിയ സ്ഥലത്തിന്റെ ഉടമയായും സംഭവസ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ടറായുമൊക്കെ വെല്ലസിന്റെ നടന്മാര്‍ നിറഞ്ഞാടിയതോടെ ജനങ്ങള്‍ ആശയക്കുഴപ്പത്തിലായി.     അന്യഗ്രഹജീവികളുടെ ആക്രമണത്തെക്കുറിച്ചുള്ള ബുള്ളറ്റിനുകളില്‍ റിപ്പോര്‍ട്ടറുമാരുടെ വാക്കുകളിലും ഭയം നിഴലിച്ചു. ചിലപ്പോള്‍ അവരുടെ ശബ്ദം...

Read more →