മലയാളം ഓഡിയോ ബുക്ക്സ്
Cart 0

News

അക്ഷരലോകത്തെ 5 അനശ്വര സൗഹൃദങ്ങള്‍

അക്ഷരലോകത്തെ 5 അനശ്വര സൗഹൃദങ്ങള്‍

"രണ്ട് ശരീരങ്ങളില്‍ ജീവിക്കുന്ന ഒരു മനസ്സ്" സുഹൃത്തിന് അരിസ്റ്റോറ്റിട്ടില്‍ നല്‍കിയ നിര്‍വ്വചനമാണിത്. ജീവിതത്തില്‍ സൗഹൃദങ്ങള്‍ക്കുള്ള പ്രാധാന്യം വ്യക്തമാക്കുന്ന ഈ വാക്കുകള്‍ നെഞ്ചോടുചേര്‍ത്ത മനുഷ്യജീവിതങ്ങള്‍ നിരവധിയാണ്. ഭാവനാലോകത്തും ഉദാത്ത സൗഹൃദങ്ങള്‍ക്ക് ഒരു കുറവുമില്ല. അവരില്‍ പലരും രാജ്യങ്ങളുടെ അതിര്‍ത്തികള്‍ ഭേദിച്ച് വായനക്കാരുടെ മനസ്സുകളില്‍ ജീവിക്കുന്നുണ്ട്. അക്ഷരലോകത്തെ ഇത്തരം ചില സുഹൃത്തുക്കളെ പരിചയപ്പെടാം. 1. ടോമിനെ ആരാധിച്ച ഹക്ക് ഫിന്‍ എത്ര ശ്രമിച്ചിട്ടും ടോം സ്വേയര്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല, അവന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായിരുന്നിട്ട് കൂടി. പകല്‍ സമയത്തെ ആഘോഷങ്ങള്‍ക്കിടെ നടത്തിയ ചെറിയൊരു മോഷണമാണ് ടോമിന്റെ ഉറക്കം കെടുത്തിയത്. വിലപിടിപ്പുള്ളതൊന്നുമല്ല, കുറച്ച് ഭക്ഷണമാണ് അവനും കൂട്ടുകാരും ചേര്‍ന്ന് മോഷ്ടിച്ചത്.ഈ സമയം കൂട്ടുപ്രതി ഹക്ക് ഫിന്‍ കൂര്‍ക്കം വലിച്ച് സുഖമായി ഉറങ്ങുകയായിരുന്നു. നിത്യദാരിദ്ര്യത്തില്‍ കഴിയുന്ന അവന്‍ ആവശ്യത്തിന് ഭക്ഷണം കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു. മാര്‍ക്ക് ട്വയിന്റെ വിഖ്യാത നോവലായ അഡ്വെഞ്ചേഴ്‌സ് ഓഫ് ഹക്കിള്‍ബെറി ഫിന്നിലൂടെ അനശ്വരരായി മാറിയ കൂട്ടുകാരാണ് ടോം സ്വെയറും ഹക്ക് ഫിന്നും. ഇരുവരുടെയും...

Read more →


5 മികച്ച ഡിസ്ട്ടോപ്യൻ കഥകൾ

malayalam audiobooks malayalam audiobooks online malayalam books online malayalam novels

5 മികച്ച ഡിസ്ട്ടോപ്യൻ കഥകൾ

കള്ളവും ചതിയുമില്ലാതെ മനുഷ്യരെല്ലാം ഒരുപോലെ സന്തോഷമായി ജീവിക്കുന്ന സാങ്കല്‍പ്പിക നാടാണ് ഉടോപ്യ. നമ്മുടെ മാവേലിനാടിന് സമാനമായ പാശ്ചാത്യ സങ്കല്‍പ്പം. അപ്പോള്‍ എല്ലാ തിന്മകളുടെയും വിളനിലമായ പ്രദേശത്തെ എന്തുവിളിക്കും? അതാണ് ഡിസ്റ്റോപിയ!                 ഡിസ്റ്റോപിയന്‍ സമൂഹങ്ങളെ കുറിച്ച് നിരവധി സാഹിത്യകൃതികള്‍ ഉണ്ടായിട്ടുണ്ട്. വരാനിരിക്കുന്ന കാലത്തിന്റെ മൂല്യചുതിയും കെടുതികളുമാണ് ഇത്തരം കൃതികള്‍ക്ക് വിഷയമായിട്ടുള്ളത്. ഒ.വി. വിജയന്റെ നോവലായ ധര്‍മ്മപുരാണം ഈ ഗണത്തില്‍പ്പെടുത്താവുന്ന കൃതിയാണ്. മോഹന്‍ലാലിനെ പ്രധാന കഥാപാത്രമാക്കി രാജീവ് അഞ്ചല്‍ സംവിധാനം ചെയ്ത ഗുരുവിലും ഡിസ്റ്റോപിയന്‍ സമൂഹം ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ലോകമെമ്പാടുമുള്ള വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ചില പ്രമുഖ ഡിസ്റ്റോപിയന്‍ രചനകള്‍ പരിചയപ്പെടാം. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിനാല്         ഡിസ്റ്റോപിയന്‍ കൃതികളിലെ ക്ലാസിക് ആയി വിശേഷിപ്പിക്കപ്പെടുന്ന നോവലാണ് ജോര്‍ജ് ഓര്‍വെലിന്റെ 1984. ഓഷ്യാനയിലാണ് കഥ നടക്കുന്നത്. ഇവിടെ അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയുടെ ഒരു സാധാരണ പ്രവര്‍ത്തകനായ വിന്‍സ്റ്റണ്‍ സ്മിത്ത് ആണ് നായകന്‍. സര്‍ക്കാരിന് വേണ്ടി കള്ളപ്രചാരണങ്ങള്‍ നടത്തുന്ന മിനിസ്ട്രി ഓഫ് ട്രൂത്തിലെ ജീവനക്കാരനാണ് സ്മിത്ത്. സര്‍ക്കാരിന് എതിരെ...

Read more →


പുസ്തക പ്രേമികളുടെയും വായന വ്രതമാക്കിയവരുടെയും വാക്കുകള്‍..!

audiobooks malayalam audiobooks malayalam audiobooks online malayalam books online

പുസ്തക പ്രേമികളുടെയും വായന വ്രതമാക്കിയവരുടെയും വാക്കുകള്‍..!

വായനയുടെ മഹത്വത്തെക്കുറിച്ചും ജീവിതത്തില്‍ പുസ്തകങ്ങള്‍ക്കുള്ള പ്രാധാന്യത്തെ പറ്റിയും ലോകമെമ്പാടുമുള്ള നിരവധി മഹാന്മാര്‍ പറഞ്ഞിട്ടുണ്ട്. അവരുടെ വാക്കുകള്‍ നെഞ്ചേറ്റി പുസ്തകങ്ങളുമായി ചങ്ങാത്തം കൂടിയവര്‍ ഒരുപാടുണ്ട്. അത്തരം ചില മൊഴിമുത്തുകള്‍ പരിചയപ്പെടാം. രണ്ട് വ്യക്തികള്‍ക്ക് ഒരിക്കലും ഒരേ പുസ്തകം വായിക്കാനാകില്ല - എഡ്മണ്ട് വില്‍സണ്‍ കൈയില്‍ കൊണ്ടുനടക്കാവുന്ന സ്വപ്‌നമാണ് പുസ്തകം - നീല്‍ ഗെയ്മാന്‍ നിങ്ങള്‍ നല്ല ഒരു പുസ്തകം വായിക്കുമ്പോള്‍, മറ്റൊരിടത്ത് ഒരു വാതില്‍ തുറക്കപ്പെടും. അതിലൂടെ വെളിച്ചം ഒഴുകിപ്പരക്കും - വെറ നസാരിയന്‍ അതീവ ബുദ്ധിമാനായ ഒരു മനുഷ്യനെ കണ്ടുമുട്ടിയാല്‍, ഏത് പുസ്തകമാണ് വായിക്കുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കുക - റാല്‍ഫ് വാല്‍ഡോ എമേഴ്‌സണ്‍ എഴുത്തുകാരനോട് അരമണിക്കൂര്‍ സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഞാന്‍ ഒരു പുസ്തകവും വായിക്കില്ലായിരുന്നു - വുഡ്രോ വില്‍സണ്‍ നിങ്ങളുടെ പൊന്നോമനകളുടെ ലോകം വിശാലമാക്കാന്‍ പല വഴികളുണ്ട്. അവയില്‍ ഏറ്റവും മികച്ചത് പുസ്തകങ്ങളോടുള്ള സ്‌നേഹമാണ് - ജാക്വലിന്‍ കെന്നഡി ഒണാസ്സിസ് വായിക്കാത്ത പുസ്തകം നിങ്ങളെ സഹായിക്കില്ല- ജിം റോണ്‍ ഒരു മികച്ച...

Read more →


ബോറടിക്കുന്നോ...... ടെന്‍ഷന്‍ ജീവിതം ദുസ്സഹമാക്കുന്നോ ........ എടുക്കൊരു ഓഡിയോ ബുക്ക്

audiobooks malayalam audiobooks malayalam novels

ബോറടിക്കുന്നോ...... ടെന്‍ഷന്‍ ജീവിതം ദുസ്സഹമാക്കുന്നോ ........ എടുക്കൊരു ഓഡിയോ ബുക്ക്

                           ചെല്‍സിയ ക്ലിന്റണ്‍. നിങ്ങളുടെ ഊഹം ശരിയാണ്, ബില്‍ ക്ലിന്റന്റെയും ഹിലരിയുടെയും മകള്‍ തന്നെ. അടുത്തിടെ ചെല്‍സിയ ലോക മാധ്യമങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒരു കാര്യം ചെയ്തു! തന്റെ പുസ്തകമായ 'ഇറ്റ്‌സ് യുവര്‍ വേള്‍ഡ്: ഗെറ്റ് ഇന്‍ഫോര്‍മ്ഡ്, ഗെറ്റ് ഇന്‍സ്‌പെയേഡ് അന്‍ഡ് ഗെറ്റ് ഗോയിംഗ്' സ്വന്തം ശബ്ദത്തില്‍ റെക്കോഡ് ചെയ്ത് ഓഡിയോ ബുക്ക് ആക്കി. ഓഡിയോ ബുക്കുകളോടുള്ള ഇഷ്ടമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ചെല്‍സിയ പറയുന്നു.                     കേള്‍വിയിലൂടെ കാര്യങ്ങള്‍ ഗ്രഹിക്കാന്‍ മനുഷ്യന് പ്രത്യേക കഴിവുണ്ടെന്നും നമ്മുടെ അറിവിന്റെ 85 ശതമാനവും കേള്‍വിയിലൂടെ ലഭിച്ചതാണെന്നും അവര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ചെല്‍സിയ ഓഡിയോ ബുക്കുകള്‍ ഇഷ്ടപ്പെടാന്‍ മറ്റ് കാരണങ്ങളുമുണ്ട്, അതില്‍ പ്രധാനം അവ നല്‍കുന്ന സൗകര്യം തന്നെ.       ...

Read more →


ഷെര്‍ലക് ഹോംസ്: ചുരുളഴിയുന്ന 'രഹസ്യങ്ങള്‍'

audiobooks malayalam audiobooks malayalam novels sherlock holmes sherlock holmes in malayalam

ഷെര്‍ലക് ഹോംസ്: ചുരുളഴിയുന്ന 'രഹസ്യങ്ങള്‍'

വട്ടത്തൊപ്പിയും മുട്ടോളമിറക്കമുള്ള കോട്ടും ചുണ്ടിലെരിയുന്ന പൈപ്പും! നമ്മുടെ സങ്കല്‍പ്പത്തിലെ എല്ലാ ഡിക്ടറ്റീവുമാര്‍ക്കും ഇതാണ് വേഷം. സര്‍ ആര്‍തര്‍ കൊനാന്‍ ഡോയല്‍ ജന്മം നല്‍കിയ വിഖ്യാത കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസില്‍ നിന്നാണ് ഈ വേഷഭൂഷകള്‍ മറ്റ് ഡിറ്റക്ടീവുമാരും സ്വീകരിച്ചതെന്നാണ് പരക്കെയുള്ള വിശ്വാസം. എന്നാല്‍ ഡോയലിന്റെ ഷെര്‍ലക് ഹോംസ് ഒരിക്കലും വട്ടത്തൊപ്പി ധരിച്ചിരുന്നില്ലെന്ന സത്യം എത്രപേര്‍ക്ക് അറിയാം. പുസ്തകത്താളുകള്‍ക്ക് പുറത്തേക്ക് വളര്‍ന്ന ഹോംസുമായി ബന്ധപ്പെട്ട് ഇത്തരത്തിലുള്ള നിരവധി കൗതുകങ്ങളുണ്ട്. അവയിലൂടെ ഒന്ന് സഞ്ചരിച്ചാലോ? 1. ഷെറിന്‍ഫോര്‍ഡ്, ഷെര്‍ലക് ആയ കഥ!             തന്റെ നായകന് കൊനാന്‍ ഡോയല്‍ ആദ്യമിട്ട പേര് ഷെറിന്‍ഫോര്‍ഡ് എന്നായിരുന്നു, പിന്നീട് അത് ഷെര്‍ലക് ഹോംസ് എന്ന് മാറ്റി. ഈ പേര് മാറ്റത്തിന് പിന്നിലൊരു കഥയുണ്ട്! ക്രിക്കറ്റിന്റെ വലിയ ആരാധകനായിരുന്ന ഡോയല്‍ അക്കാലത്തെ പ്രമുഖ ക്രിക്കറ്റ് താരം വില്യം ഷെര്‍ലോക്കിന്റെ പേര് തന്റെ കഥാപാത്രത്തിന് നല്‍കുകുകയായിരുന്നുവെന്ന് പറയപ്പെടുന്നു. കൊനാന്‍ ഡോയലും നല്ലൊരു ക്രിക്കറ്റ് കളിക്കാരനായിരുന്നു....

Read more →