മലയാളം ഓഡിയോ ബുക്ക്സ്
Cart 0

News

കഥ പറയും ഓഡിയോ ബുക്കുകൾ

കഥ പറയും ഓഡിയോ ബുക്കുകൾ

കഥ കേൾക്കാൻ ഇഷ്ടമില്ലാത്തവർ അധികമുണ്ടാകില്ല. മുത്തശ്ശിയുടെ മടിയിൽ തലവെച്ച് കഥകൾ കേട്ട് ഉറങ്ങിയിരുന്ന ബാല്യങ്ങൾ ഒരു കാലഘട്ടത്തിന്റെ സൗന്ദര്യമായിരുന്നു. അവർ കൗമാരത്തിലേക്ക് കടന്നപ്പോൾ പുസ്തകങ്ങളുടെയും വായനയുടെയും ലോകത്തേക്ക് ആകര്ഷിക്കപ്പെട്ടതു സ്വാഭാവികം. നല്ല വായനക്കാരാകാനുള്ള അവരുടെ അടിസ്ഥാന മൂലധനം കുട്ടിക്കാലത്തു കേട്ട കഥകൾ തന്നെയായിരുന്നു.   കാലം മാറി. മുത്തശ്ശിക്കഥകൾ ഇന്ന് ഗൃഹാതുരസ്മരണകൾ മാത്രമാണ്. മക്കളെ കഥകളുടെ ലോകത്തു പിച്ചവെയ്പ്പിക്കാൻ കഴിയുന്ന അച്ഛനമ്മമാരും അധികമുണ്ടാകുമെന്നു തോന്നുന്നില്ല. അപ്പോൾ പിന്നെ എന്ത്ചെയ്യും? വഴിയുണ്ട്, ഓഡിയോ ബുക്കുകൾ ! അവ നമ്മുടെ വീടുകളിൽ വീണ്ടും മുത്തശ്ശിക്കഥകളുടെ ആ നല്ലകാലം തിരികെ കൊണ്ടുവരും.   പാട്ടുകൾ പോലെ കേൾക്കാമെന്നാണ് ഓഡിയോ ബുക്കുകളുടെ ഏറ്റവും വലിയ സൗകര്യം. വായിക്കാൻ അറിയാത്ത പ്രായത്തിലുള്ള കുട്ടികൾക്കും വായിക്കാൻ മടിയുള്ളവർക്കും ഓഡിയോ ബുക്കുകൾ കേട്ട് ആസ്വദിക്കാനാകും. വായിക്കാൻ ആഗ്രഹമുണ്ട് പക്ഷെ സമയം കിട്ടുന്നില്ല എന്ന് പരിതപിക്കുന്ന മുതിർന്നവർക്കും ഇവ വലിയ അനുഗ്രഹമാണ്. യാത്ര ചെയ്യുമ്പോഴും മറ്റ്‌ ജോലികളിൽ ഏർപ്പെടുമ്പോഴുമെല്ലാം ഓഡിയോ ബുക്കുകൾ കേൾക്കാമെന്നതിനാൽ...

Read more →


ഒരു പുതിയ അനുഭവം

തിരക്ക് പിടിച്ച ജീവിതത്തിൽ പുസ്തകങ്ങളുമായുള്ള ചങ്ങാത്തം നഷ്ടപ്പെട്ടവർക്കായി ഒരു പുതിയ സംരംഭം. നിങ്ങള്ക്ക് ഇഷ്ടപ്പെട്ട സാഹിത്യ കൃതികൾ നിങ്ങൾക്കായി ഓഡിയോ രൂപത്തിൽ. കേൾക്കൂ.... സൈൻ അപ്പ് ചെയ്യൂ, നിങ്ങളുടെ മൊബൈൽ ഫോണിലോ ടാബിലോ ഡൌൺലോഡ് ചെയ്തു കേൾക്കൂ. ആദ്യഘട്ടത്തിൽ  വിശ്വസാഹിത്യലെ 25 കൃതികൾ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞങ്ങളെ അറിയിക്കുക.....

Read more →