മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഹിസാഗ - Kathacafe - Malayalam Audio Books
കെ ആർ വിശ്വനാഥൻ

ഹിസാഗ

Rs. 49.00

Or

"കത്തിയേറെന്ന് നിങ്ങൾ കേട്ടിട്ടുണ്ടാകുമല്ലോ. എന്നെ ഒരു പലകയിൽ ചാരി നിറുത്തും. കാലുകൾ അകത്തി കൈകൾ കുരിശിൽ തറച്ചത് പോലെ നിൽക്കണം .കത്തിയേറുകാരന്റെ പേര് ചീറ്റയെന്നാണ്. അയാൾ കണ്ണ് കെട്ടി കത്തികൾ ഏറിയും

അയാൾ എറിയുന്ന കത്തികൾ ഒരു പോറല് പോലും ഏൽപ്പിക്കാതെ എനിക്ക് ചുറ്റും വെട്ടുകിളികളെ പോലെ പറന്നു വന്നു പലകയിൽ കുത്തിത്തറയ്ക്കും. കണ്ണിമയൊന്നു ചിമ്മാൻ കൂടി പാടില്ല. മുഖത്തെ ചിരി മായാനും പാടില്ല. ആദ്യം എനിക്കെല്ലാത്തിനേയും പേടിയായിരുന്നു. ഇപ്പോൾ ചീറിപ്പാഞ്ഞു വരുന്ന കത്തികളുടെ നേരെ മന്ദഹസിച്ചു കൊണ്ട് നിൽക്കും .

ഞാൻ അതിനൊരു വിദ്യ കണ്ടുപിടിച്ചു. ചീറ്റ എനിക്ക് നേരെ എറിയാൻ ഓരോ കത്തിയും അരപ്പട്ടയിൽ നിന്നും വലിച്ചൂരി എടുക്കുമ്പോൾ ഞാൻ എല്ലാം മറക്കും. ചീറ്റയെയും കത്തിയെയും എല്ലാം മറക്കും. എന്റെ മനസ്സിൽ അപ്പോൾ നിങ്ങൾ മാത്രമായിരിക്കും. നിങ്ങളുടെ ചിരി മാത്രമായിരിക്കും എന്റെ മനസ്സിൽ. ഇമയൊന്നു ചിമ്മാതെ ഞാൻ നിങ്ങളെ ഓരോരുത്തരെയും ഓർക്കും. നിങ്ങൾ എനിക്ക് തന്ന സ്നേഹം ഓർക്കും. പിന്നെ എനിക്ക് ചുറ്റും കത്തികൾ കുത്തിക്കയറുന്നതു ഞാൻ അറിയുക പോലുമില്ല

സർക്കസ് കൂടാരത്തിലെ കഥകൾ ഞാൻ പറയുന്നില്ല. ഒരു പക്ഷെ അത് കേട്ട് അശ്വതിക്കുട്ടി കരഞ്ഞാലോ. എനിക്ക് ഇവിടെ നിന്നും രക്ഷപെടണമെന്നുണ്ട്. കാജി വാങ്ങിയ പണം തിരികെ കൊടുത്താൽ എന്നെ വിടുമെന്ന് ചീറ്റ പറഞ്ഞിട്ടുണ്ട്. പക്ഷെ ഇത്രയും പണം ഞാൻ എവിടുന്നുണ്ടാക്കാനാണ്.?"

 ഉറൂബ് അവാർഡ് ജേതാവായ ശ്രീ കെ ആർ വിശ്വനാഥൻ രചിച്ച ഹൃദയസ്പർശിയായ കഥ 

ശബ്ദം നൽകിയത് : അംബിക കൃഷ്ണ (R J @ Rainbow FM)

Length : 1:37 minutes


Share this Product


More from this collection