മലയാളം ഓഡിയോ ബുക്ക്സ്
Cart 0
റിക്കി-ടിക്കി-റ്റാവി - Kathacafe - Malayalam Audio Books
റഡ്യാർഡ് കിപ്ലിംഗ്

റിക്കി-ടിക്കി-റ്റാവി

Rs. 28.00

Or

"സെഗ്വോളീ കന്റോണ്മെന്റിലെ വലിയൊരു ബംഗ്ലാവിലെ കുളിമുറിയില്‍ റിക്കി-ടിക്കി-റ്റാവി ഒറ്റയ്ക്ക് നടത്തിയ പോരാട്ടത്തിന്റെ കഥയാണിത്. തുന്നല്ക്കാരന്പക്ഷി, ഡാര്സി, അവനെ സഹായിച്ചിട്ടുണ്ട്. ചുമര് പറ്റി നടക്കുന്ന ചൂണ്ടെലി ചുചുന്ദ്ര അവന് വേണ്ട ഉപദേശങ്ങളും നല്കി. പക്ഷെ പോരാടാന്അവന്ഒറ്റയ്ക്കേ ഉണ്ടായിരുന്നുള്ളൂ.

അവനൊരു കീരിയായിരുന്നു. കാഴ്ചയില്‍ രോമക്കുപ്പായവും നീണ്ട വാലുമുള്ള പൂച്ചയെന്ന് തോന്നുമെങ്കിലും അവന്റെ തലയും ശീലങ്ങളും മരപ്പട്ടിയെ ഓര്‍മ്മിപ്പിക്കുന്നതാണ്. അവന്റെ കണ്ണുകളും വിശ്രമമില്ലാത്ത മൂക്കും ഇളംചുവപ്പ് നിറമായിരുന്നു. കാലുകള്‍ ഉപയോഗിച്ച് അവന് ശരീരത്തില്‍ എവിടെ വേണമെങ്കിലും ചൊറിയാന്‍ കഴിയും. ഇതിനായി പിന്‍കാലുകളും മുന്‍കാലുകളും അവന്‍ യഥേഷ്ടം ഉപയോഗിച്ചു. കുപ്പികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ബ്രെഷ് പോലെ അവന് വാല്‍ വലുതാക്കാന്‍ കഴിയുമായിരുന്നു. നീളമുള്ള പുല്ലുകളിലൂടെ കുതിച്ചോടുമ്പോള്‍ അവനില്‍ നിന്ന് പോര്‍വിളി ഉയര്‍ന്നു: റിക്ക്-ടിക്ക്-ടിക്കി-ടിക്കി-ചിക്ക്!......"

നൊബേൽ സമ്മാനിതനായ  റഡ്യാർഡ് കിപ്ലിങ്ങിന്റെ Rikki-Tikki-Tavi എന്ന ചെറുകഥയുടെ ശബ്ദാവിഷ്കാരം. ശബ്ദം നൽകിയിരിക്കുന്നത് ആകാശവാണി പ്രേക്ഷകരുടെ പ്രിയശബ്ദം  തെന്നൽ

Length :- 38 Minutes

 


Share this Product


More from this collection