മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഔൾ ക്രീക്ക് പാലത്തിൽ അന്ന് സംഭവിച്ചത് - Kathacafe - Malayalam Audio Books
ആംബ്രോസ് ബിയേഴ്സ്

ഔൾ ക്രീക്ക് പാലത്തിൽ അന്ന് സംഭവിച്ചത്

Rs. 32.00

Or

"ഇരുപതടി താഴ്ചയിൽ കുതിച്ചൊഴുകുന്ന വെള്ളത്തിലേക്ക് നോക്കി വടക്കൻ അലബാമയിലെ റെയിൽ പാലത്തിനു മുകളിൽ ഒരാൾ നിൽക്കുകയാണ് .അയാളുടെ കൈകൾ തമ്മിൽ ചേര്‍ത്ത് പുറകിൽ ബന്ധിച്ചിരിക്കുകയാണ്.  കഴുത്തിനോട്‌ ചേര്‍ന്ന് ഒരു കയറും ചുറ്റിയിട്ടുണ്ട്. ആ കയറിന്റെ ഒരു ഭാഗം അയാളുടെ തലയ്ക്കു മുകളിൽ വിലങ്ങനെയുള്ള ഒരു ദൃഡമായ തടിയുമായി ബന്ധിച്ചിരിക്കുന്നു. മറുഭാഗം അയാളുടെ കാൽമുട്ടുവരെ നീണ്ടു കിടക്കുന്നു. റയിൽപ്പാളങ്ങള്‍ക്ക് മുകളിലായി ചില ബോര്‍ഡുകൾ  അയാള്‍ക്കും അയാളെ തൂക്കിലേറ്റാൻ നില്‍ക്കുന്ന ഫെഡറല്‍ ആര്‍മിയിലെ രണ്ടു പേര്‍ക്കും ചവിട്ടി നില്‍ക്കാനായി നിരത്തിയിട്ടുണ്ട്. അവര്‍ക്ക് രണ്ടു പേര്‍ക്കും നിര്‍ദ്ദേശങ്ങൾ നല്‍കി ഒരു ഉദ്യോഗസ്ഥനും നില്‍ക്കുന്നു. കുറച്ചുമാറി ആയുധധാരിയായി നില്‍ക്കുന്നയാൾ യൂണിഫോമിലൂടെ ഓഫീസറാണെന്നു തോന്നി. അതെ അദ്ദേഹമൊരു ക്യാപ്റ്റനാണ്.  പാലത്തിന്റെ രണ്ടറ്റത്തുമായി റൈഫിളുമേന്തി ഓരോ പാറാവുകാരും നിലയുറപ്പിച്ചിട്ടുണ്ട്. പാലത്തിനു നടുവിൽ നടക്കുന്നതൊന്നും അവരെ രണ്ടുപേരെയും ബാധിക്കുന്നതായി തോന്നുന്നില്ല; പാലത്തിനിരുവശവും അവർ ഉപരോധിക്കുന്നു, അത്രമാത്രം..."

അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് (1861 - 1865) മനുഷ്യജീവൻറെ വില വളരെ പരിമിതമായിരുന്നു. തൂക്കിക്കൊല്ലാൻ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ രക്ഷപെടാനുള്ള ശ്രമം യുദ്ധത്തിൽ പങ്കെടുത്ത ആംബ്രോസ് ബിയേഴ്സ് വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. 1962-ലെ കാൻസ് ഫെസ്റിവലിലും 1963 -ൽ ഓസ്കാർ പുരസ്കാരവും കരസ്ഥമാക്കിയ ഷോർട് ഫിലിമിന് ആധാരമായത് ഈ കഥയാണ്. യുദ്ധത്തിൽ യാതൊരു മഹത്തവുമില്ലെന്നും മനുഷ്യന്റെ ജീവന് വേണ്ടിയുള്ള പോരാട്ടത്തിൽ അവൻ ഒറ്റയ്ക്കാണെന്നും കഥാകൃത്ത് പറഞ്ഞു വെയ്ക്കുന്നു.

ശബ്ദം നൽകിയത് :- റെജി കലവൂർ
ദൈർഖ്യം :- 27 മിനിറ്റ് 

 


Share this Product


More from this collection