മലയാളം ഓഡിയോ ബുക്ക്സ്
Cart 0
നിഴൽപ്പാടുകൾ - Kathacafe - Malayalam Audio Books
സി.രാധാകൃഷ്ണൻ

നിഴൽപ്പാടുകൾ

Rs. 49.00

Or
ഇതൊരു പഴയ കഥയാണ്. ഈ ഓഡിയോ ബുക്ക് കഥാകഫേ റെക്കോർഡ് ചെയ്തതല്ല. 1994-ൽ മലയാളത്തിൻറെ പ്രിയ കഥാകാരൻ  ശ്രീ സി രാധാകൃഷ്ണൻ മലയാളത്തിലെ ആദ്യ "Talking Book" പുറത്തിറക്കിയിരുന്നു. ഓഡിയോ കാസെറ്റ് രൂപത്തിൽ ഇറങ്ങിയ ഈ ബുക്കിന് ശബ്ദം നൽകിയത് റേഡിയോ ആർട്ടിസ്റ് തങ്കമണിയായിരുന്നു. ടെക്നോളജിയ്ക്കും മുൻപേ പറന്ന ഈ ഓഡിയോ ബുക്കിന്  കഥാകഫേയിലൂടെ പുനർജ്ജന്മം നൽകിയിരിക്കുന്നു.
ശ്രീ സി രാധാകൃഷ്ണൻറെ ആദ്യ നോവൽ ആയിരുന്നു നിഴൽപ്പാടുകൾ. ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ  പ്രസിദ്ധീകരിക്കപ്പെട്ട നോവൽ പിന്നീട് അദ്ദേഹം തന്നെ ചലച്ചിത്രമാക്കി. 1962– ൽ മികച്ച മലയാള കൃതിക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ്. പിന്നീട് രണ്ടുവർഷം കൂടുമ്പോൾ നിഴൽപ്പാടുകൾ പുനഃപ്രസിദ്ധീകരിച്ചുകൊണ്ടിരുന്നു. അര നൂറ്റാണ്ടിനിടെ ഇരുപതിലേറെ പതിപ്പുകൾ .
"ലോകം പാടേ മാറിയിരിക്കുകയാണ്. അതുകൊണ്ടുതന്നെയാണു കഴിഞ്ഞുപോയ കാലങ്ങളും നാട്ടുനടപ്പുകളും ഇത്ര വെടിപ്പായി ഓർമയിൽ തെളിഞ്ഞുവരുന്നതും. പഠിപ്പില്ലാത്തവളായതുകൊണ്ട്, ഞാൻ പറയുന്ന കാര്യങ്ങൾക്കു വലിയ അടുക്കും ചിട്ടയുമൊന്നുമുണ്ടാവില്ല. എല്ലാം പറഞ്ഞുതീർക്കണമെന്ന മോഹം കലശലായി ഉള്ളതുകൊണ്ടുമാത്രം ഒരു വിധം പറയാൻ ശ്രമിക്കുകയാണ്."
ഈ വരികളിൽ നിഴൽപ്പാടുകൾ തുടങ്ങുന്നു. കഥ പറയുന്നത് നന്ദിനി. നന്ദിനിക്കുട്ടി. തുടക്കത്തിൽ ദുരന്തങ്ങളെക്കുറിച്ചുള്ള സൂചനകൾ ഇല്ലെങ്കിലും മലയാളത്തിലെ ലക്ഷണമൊത്ത ദുരന്തനോവലുകളിലൊന്നാണ് നിഴൽപ്പാടുകൾ.ഒറ്റയിരിപ്പിനു കേട്ട് തീർക്കാവുന്ന ആദ്യന്തം ഹൃദ്യമായ കൃതി.നന്ദിനിക്ക് അച്ഛനും അമ്മയുമില്ല. വളർച്ചയുടെ ഏതോ ഘട്ടത്തിലാണ് അവൾ അതു മനസ്സിലാക്കുന്നത്. അച്ഛനും അമ്മയും ഇല്ലാത്ത ദുഃഖം അറിയിക്കാതെ അവളെ വളർത്തുന്ന അച്ചമ്പൂരിയും ഭാര്യയും അവരുടെ മകൻ ഉണ്ണ്യേട്ടനും. എങ്കിലും കാരണമില്ലാത്ത വിഷാദങ്ങൾ മനസ്സിനെ മൂടുമ്പോൾ അവൾ പുറത്തേക്കു നോക്കാറുണ്ട്. അമ്മയുടെ കുഴിമാടത്തിൽ വളർന്നുനിൽക്കുന്ന മാവ്. അങ്ങോട്ടു നോക്കുമ്പോൾ ഒരു ആശ്വാസം. സ്നേഹം. പ്രിയപ്പെട്ടൊരാളുടെ മടിയിൽ തല ചായ്ച്ചുകിടക്കുന്നതുപോലെ. അവഗണന എന്തെന്നറിയിക്കാതെ, അനാഥത്വത്തിന്റെ വേദനകൾ അനുഭവിപ്പിക്കാതെ, സ്നേഹിക്കപ്പെട്ടവളായി നന്ദിനി വളർന്നുവരുന്നു. ആ സ്നേഹം തന്നെ അവൾക്കു വിനയാകുന്നു
ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ മലബാറിന്റെ സാമൂഹ്യപശ്ചാത്തലത്തിൽ എഴുതപ്പെട്ട സ്ത്രീ കേന്ദ്രീകൃതമായ  മനോഹരകൃതി നമ്മെ ആ കാലഘട്ടത്തിൻറെ ഓർമ്മകളിലേയ്ക് തീർച്ചയായും കൂട്ടിക്കൊണ്ടു പോകും.
ശബ്ദം നൽകിയത് :- തങ്കമണി 
ദൈർഖ്യം :- 1 മണിക്കൂർ
പഴയ റെക്കോർഡിങ് ടെക്നോളജിയിൽ ആണ് റെക്കോർഡ് ചെയ്യപ്പെട്ടിരിക്കുന്നത്. കാസെറ്റിൻറെ പഴക്കം മൂലമുള്ള തകരാറുകൾ ക്ഷമിക്കുമല്ലോ  !

Share this Product


More from this collection