മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ബെഞ്ചമിൻ ബട്ടൻെറ ജീവചരിത്രം - Kathacafe - Malayalam Audio Books
എഫ് സ്കോട്ട് ഫിറ്റ്സ് ജറാൾഡ്

ബെഞ്ചമിൻ ബട്ടൻെറ ജീവചരിത്രം

Rs. 38.00

Or
ഒരു കുഞ്ഞ് ജനിക്കേണ്ടത് സ്വന്തം വീട്ടിൽത്തന്നെ എന്ന് കരുതിയിരുന്ന കാലമായിരുന്നു 1860. ആ വേനൽക്കാലത്താണ് റോജർ ബട്ട൯ & കമ്പനിയുടെ പ്രസിഡന്റ് മിസ്റ്റർ റോജർ ബട്ടനും പത്നിയും തങ്ങളുടെ ആദ്യത്തെ കുഞ്ഞ് ആശുപത്രിയിൽ ജനിക്കണമെന്ന് കാലത്തിനും വളരെ വര്‍ഷങ്ങൾ മുന്നോട്ടു നടന്നു ചിന്തിച്ചു തീരുമാനിച്ചത്. കാലത്തിനു ചേരാത്ത ഈ തീരുമാനത്തിന് ബെഞ്ചമിൻ ബട്ടന്റെ വിചിത്രമായ ജനനത്തിനു ബന്ധമുണ്ടോ എന്ന് ശ്രോതാക്കളാണ് തീരുമാനിക്കേണ്ടത്.

ബെഞ്ചമിന്റെ ജനനത്തോടെ കുടുംബഡോക്ടർ കീൻ ബട്ടൺ കുടുംബവുമായുള്ള നാൽപതു വർഷത്തെ ബന്ധം ഉപേക്ഷിച്ചു സ്ഥലം വിടുന്നു. നഴ്സുമാർ നിലവിളികളോടെയാണ് ബെഞ്ചമിനെ ഈ ലോകത്തേയ്ക്ക് വരവേറ്റത്. തന്റെ കുഞ്ഞിനെ തന്റേതായൊ, കുഞ്ഞായോ അംഗീകരിക്കാൻ റോജർ ബട്ടണും പ്രയാസപ്പെട്ടു. ബാൾട്ടിമൂറിലെ ജനങ്ങൾ തന്നെ കുറിച്ച് എന്ത് കരുതുമെന്നു അദ്ദേഹം ഭയന്നു. ഒടുവിൽ രണ്ടും കല്പിച്ചു അദ്ദേഹം ബെഞ്ചമിനെ തന്റെ ബംഗ്ളാവിലേയ്ക്ക് തന്നെ കൂട്ടിക്കൊണ്ടു പോകുന്നു. ബെഞ്ചമിൻ ബട്ടന്റെ വിചിത്രവും സംഭവബഹുലവുമായ ജീവിതം അവിടെ ആരംഭിച്ചു.

പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് F.Scott Fitzgerald 1922-ൽ രചിച്ച The Curious Case of Benjamin Button എന്ന വിഖ്യാതമായ ചെറുകഥയുടെ ശബ്ദാവിഷ്കാരം. 2008-ൽ ഇതേ പേരിൽ ചലച്ചിത്രമാക്കിയപ്പോൾ പ്രശസ്ത ഹോളിവുഡ് നടൻ Brad Pitt ആണ് ബെഞ്ചമിൻ ബട്ടണെ അവതരിപ്പിച്ചത്. മൂന്ന് ഓസ്കാർ അവാർഡുകളും ഈ ചിത്രം കരസ്ഥമാക്കി.

ദൈർഖ്യം :- 50 മിനിറ്റ്
ശബ്ദം നൽകിയത് :- റെജി കലവൂർ

Share this Product


More from this collection