
ഇ ഹരികുമാർ
ദിനോസറിന്റെ കുട്ടി
Rs. 35.00
"ഇന്നലെ രാത്രി ദിനോസറിന്റെ കുട്ടി വീണ്ടും വന്നു. അത് ജനലിൽ കൂടി കൊറേ നേരം എന്നെ നോക്കി"
പ്രാതൽ സമയം രാജീവന്റെ കഥകളുടെ സമയമാണ്. സ്വപ്നങ്ങളുടെ കഥകൾ. മോഹനൻ കേൾക്കാൻ ബാധ്യസ്ഥനാണ്. കാരണം ഒരേ ഒരു അനുവാചകനേ ഉള്ളൂ
"ഞാൻ ഒറങ്ങുവായിരുന്നു. ദിനോസറിന്റെ കുട്ടി കുറെ നേരം എന്നെ നോക്കി നിന്നു. അതിനു എന്നെ നല്ല ഇഷ്ടായി. അത് ജനലിന്റെ അഴീക്കൂടെ നാവിട്ടു എന്നെ നക്കി. നല്ല മയണ്ടായിരുന്നു അതിന്റെ നാവിന്. മുഖം എന്ത് ഭംഗിയാണെന്നോ. ഒരു നായക്കുട്ടീടെ പോലെ "
ഇത് രണ്ടാം ദിവസമാണ്. ആദ്യത്തെ ദിവസം അത് വന്ന് രണ്ടാം നിലയിലെ ജനലിലൂടെ രാജീവൻ കിടക്കുന്നത് നോക്കി. പിൻകാലിൽ നിന്നു കൊണ്ടാണ് നോക്കിയത്. കുറിയ മുൻകാലുകൾ പുറത്തെ ചുമരിൽ അമർത്തിപ്പിടിച്ചു എന്നാണ് അവൻ പറയുന്നത്. ഇരുപതടി ഉയരമുണ്ട്. പക്ഷേ അതൊരു കുട്ടി ദിനോസറായിരുന്നു. കൗതുകമുള്ള മുഖം. അതിനെ ഉമ്മ വെയ്ക്കാൻ തോന്നി. പക്ഷേ വെച്ചില്ല. അറിയില്ലല്ലോ അതിനു ഉമ്മ ഇഷ്ടമാവുമോ എന്ന്
1984-ലെ കലാകൗമുദി ഓണപ്പതിപ്പിലാണ് ദിനോസറിന്റെ കുട്ടി ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ കഥയുൾപ്പെട്ട കഥാസമാഹാരത്തിന് 1988-ലെ കേരളസാഹിത്യ അക്കാഡമി പുരസ്കാരം ലഭിക്കുകയുണ്ടായി.
ശബ്ദം നൽകിയത് : ആർ ദാമോദർ
ദൈർഖ്യം : 27 മിനിറ്റ്