മലയാളം ഓഡിയോ ബുക്ക്സ്
Cart 0
രോഹിണി - Kathacafe - Malayalam Audio Books
മാധവിക്കുട്ടി

രോഹിണി

Rs. 45.00

Or

"...ഒറ്റപ്പാലത്തു നിന്ന് കന്യാകുമാരി ക്ഷേത്രത്തിലേയ്ക്ക് രോഹിണിയും ഭർത്താവും എത്തിയത് പതിവ് അപേക്ഷയുമായിരുന്നു. കൗതുക വസ്തുക്കൾ വിൽക്കുന്ന പീടികകളിൽ കാണപ്പെടാറുള്ള വൃത്തമുഖവും ചെറിയ കണ്ണുകളും കുടവയറുമുള്ള ചിരിക്കുന്ന ബുദ്ധനെ പോലുള്ള ഭർത്താവിനെ രോഹിണി വെറുത്തിരുന്നു. മനസ്സിൽ നിശബ്ദമായി അയാളെ ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്തിരുന്നു. പക്ഷേ സ്വന്തം അസംതൃപ്തി അയാളുടെ മുഖത്ത് നോക്കി അവൾ പ്രകടിപ്പിച്ചില്ല. അവൾ ആഗ്രഹിച്ചതൊക്കെ അയാളാണ് അവൾക്കു കൊടുത്തത്. വലിയ വീട്, ഒരു പറ്റം ജോലിക്കാർ, രത്‌നം പതിച്ച ആഭരണങ്ങൾ, എയർ കണ്ടിഷൻ ചെയ്ത കിടപ്പറ, നാട്ടിലെ ഏറ്റവും നല്ല പാചകക്കാരൻ ഒക്കെ ഉണ്ടായിരുന്നു അവൾക്ക്. എന്നാൽ ഇപ്പോഴും പിന്തുടരുന്ന അമ്മായി അമ്മ വഴുതുന്ന കൈകളുള്ള ഭർത്താവ് ഇവയൊന്നും അവൾക്ക് ആഗ്രഹിച്ചതല്ല. നേരത്തെ വിധവയാകണേ എന്ന് പോലും ഒന്ന് രണ്ടു തവണ അവൾ പ്രാർത്ഥിച്ചു....."

മലയാളത്തിൻറെ പ്രിയ കഥാകാരി മാധവിക്കുട്ടി രചിച്ച രോഹിണി എന്ന നോവെല്ലയുടെ ശബ്ദാവിഷ്കാരം. ആകാശവാണി പ്രേക്ഷകരുടെ പ്രിയ ശബ്ദം തെന്നൽ അവതരിപ്പിക്കുന്നു

ദൈർഖ്യം :- 37 മിനിറ്റ്


Share this Product


More from this collection