
കെ കെ സുധാകരൻ
ഉയരം കുറഞ്ഞ മതിലുകൾ
Rs. 49.00
ഇരുപത്തിയെട്ടുകാരിയും സുന്ദരിയുമായ ജസീന്ത ജോസഫ് എന്ന ബാങ്ക് ഓഫീസർ ഭർത്താവ് മനോജ് മാത്തൻ ജോസഫും എല്ലാ അർത്ഥത്തിലും സന്തോഷകരമായ ദാമ്പത്യമാണ് നയിക്കുന്നത്. തന്റെ കമ്പനിയിലെ വൈസ് പ്രസിഡണ്ടായ മനോജിന് മാസത്തിൽ പല തവണ ബിസിനെസ്സ് യാത്രകൾക്കു പോകുന്നതാണ് അവർ തമ്മിൽ പിരിഞ്ഞിരിക്കുന്ന ഏക സമയം. ഏത് പുരുഷനും കൊതിക്കുന്ന ഒരു ഭാര്യയാണ് ജസീന്ത എന്നാണ് മനോജിന്റെ പക്ഷം .ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന മിന്നുമോളെയും ജസീന്തയെയും കൂട്ടി മനോജ് സമയം കിട്ടുമ്പോഴെല്ലാം മൗറീഷ്യസിലേയ്ക്കോ സിംഗപ്പൂരിലേയ്ക്കോ ഒക്കെ പോകാറുണ്ട്. എന്നാൽ പിന്നീട് ചില രഹസ്യങ്ങൾ ജസീന്തയ്ക്കുണ്ടാകുന്നു. മനോജറിയാതെ അവൾക്ക് പലതും ചെയ്യേണ്ടി വരുന്നു. പുതിയകാലത്തെ സ്ത്രീ പുരുഷ ബന്ധങ്ങളിലെ അടുപ്പവും അകൽച്ചയും മനോഹരമായി വർണിക്കുന്ന കഥ.
മുന്തിരിത്തോപ്പിലെ സോളമനെയും സോഫിയയെയും മലയാളിക്ക് സമ്മാനിച്ച കെ കെ സുധാകരൻ രചിച്ച മനോഹരമായ നോവലെറ്റ് അദ്ദേഹത്തിന്റെ ക്രാഫ്റ്റ് വെളിവാക്കുന്നതാണ് .
ദൈർഖ്യം :- 1:08 Hours
ശബ്ദം നല്കിയിരിക്കന്നത് :- റെജി കലവൂർ