മലയാളം ഓഡിയോ ബുക്ക്സ്
Cart 0
ഭർത്തൃഹരിയുടെ  കുതിരക്കാരൻ - Kathacafe - Malayalam Audio Books
കെ.എൽ.മോഹനവർമ്മ

ഭർത്തൃഹരിയുടെ കുതിരക്കാരൻ

Rs. 49.00

Or

"കലിംഗരാജ്യത്തെ രാജാവായിരുന്നു ഭർത്തൃഹരി. അദ്ദേഹത്തിന്റെ രാജ്ഞി വളരെ സുന്ദരിയായിരുന്നു. ഭർത്തൃഹരിയും സുന്ദരനും ബലവാനുമായിരുന്നു.രാജാവിന് ഒരു യോഗി ജരാനരകൾ ബാധിക്കാതിരിക്കാനുള്ള ഒരു ദിവ്യമാമ്പഴം കൊടുത്തു. രാജാവ് മാമ്പഴം ഭാര്യയ്ക്ക് കൊടുത്തു. ഭാര്യ രഹസ്യമായി അതവളുടെ ജാരനായ കുതിരക്കാരന് കൊടുത്തു. കുതിരക്കാരൻ സ്വന്തം ഭാര്യയ്ക്ക് കൊടുത്തു. അവരുടെ കയ്യിൽ മാമ്പഴം കണ്ട് ഭർത്തൃഹരി ഭാര്യയുടെ ചതിയും ജാരസമ്പർക്കവും മനസ്സിലാക്കി അവരെ ഭൽസിച്ചു. രാജ്ഞി ഭർത്താവിനെ കൊല്ലാൻ  തീർച്ചയാക്കി. ഓട്ടടയുണ്ടാക്കി അതിൽ വിഷം ചേർത്ത് ഭർത്താവിന് തിന്നാൻ കൊടുത്തു. അദ്ദേഹം ഓട്ടട കൊട്ടാരത്തിന്റെ ഇറമ്പിൽ തിരുകി വെച്ചിട്ട് ഭിക്ഷാംദേഹിയായി ചട്ടിയുമായി വീട് വിട്ടിറങ്ങി. ഭർത്തൃഹരി പടിയ്ക്കു പുറത്തിറങ്ങിയപ്പോൾ പുരയ്ക്ക് തീ പിടിച്ചു. രാജ്ഞി ഉൾപ്പടെ സർവസ്വവും ഭസ്മമായി."

ഈ കഥ കേൾക്കുമ്പോൾ ഭർത്തൃഹരി അസ്വസ്ഥനാകുമായിരുന്നു. "നിന്റെ ഭാര്യയെ ഒരിക്കലും ജഡ്ക വണ്ടിയിൽ കയറ്റരുത്" കോളേജിൽ പഠിക്കുന്ന കാലത്ത് സുഹൃത്തുക്കൾ അയാളെ കളിയാക്കുമായിരുന്നു  

നാൽപതു വർഷങ്ങൾക്കു ശേഷം ഭർത്തൃഹരിയും കൂട്ടുകാരും ഒന്നിച്ചു കൂടുന്നു. കോളേജ് കാലത്തെ നല്ല ഓർമ്മകൾ പങ്കുവെയ്ക്കുവാനും സൗഹൃദം പുതുക്കുവാനുമുള്ള കൂടിച്ചേരൽ.  എന്നാൽ വന്ന് ചേർന്നവരെല്ലാം ക്ഷണിക്കപ്പെട്ടവരായിരുന്നോ...?.

ഓഹരി , ക്രിക്കറ്റ് , നീതി തുടങ്ങിയ മികച്ച നോവലുകളുടെ രചിയിതാവായ ശ്രീ കെ എൽ മോഹനവർമ്മയുടെ ആകാംക്ഷാഭരിതമായ നോവലൈറ്റിന്റെ ശബ്ദാവിഷ്കാരം.

ശബ്ദം നൽകിയത് : റെജി കലവൂർ

 1 മണിക്കൂർ 13 മിനുട്ട്


Share this Product


More from this collection