മലയാളം ഓഡിയോ ബുക്ക്സ്
Cart 0
രാജകുമാരനെ സ്നേഹിച്ച ജലകന്യക - Kathacafe - Malayalam Audio Books
ഹാൻസ് ക്രിസ്റ്റയിൻ ആൻഡേഴ്സൺ

രാജകുമാരനെ സ്നേഹിച്ച ജലകന്യക

Rs. 31.00

Or
നഗ്നനായ രാജാവിന്റെയും അത് കണ്ടു വിളിച്ചു കൂകിയ കുട്ടിയുടെയും കഥ നമുക്കെല്ലാം അറിയാവുന്നതാണ്. അതെഴുതിയ ഹാൻസ് ക്രിസ്റ്റിയൻ ആൻഡേർസണിനെ (2 April 1805 – 4 August 1875) മലയാളികൾക്ക് അത്ര പരിചയം പോരാ. പതിനെട്ടാം നൂറ്റാണ്ടിൽ ഡെൻമാർക്ക്‌ എന്ന കൊച്ചു രാജ്യത്തു ജീവിച്ചിരുന്ന അദ്ദേഹം ലോകപ്രസിദ്ധങ്ങളായ വളരെയധികം നാടോടിക്കഥകൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിൻറെ ഏറ്റവും ആഘോഷിക്കപെട്ട കഥയാണ് Little Mermaid. , 125-ലധികം ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയട്ടുള്ള, വളരെയധികം തവണ ചലച്ചിത്രമാക്കപ്പെട്ടിട്ടുള്ള ഈ പ്രണയകഥ 1837-ലാണ് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്.
കോപ്പൻഹേഗൻ നഗരത്തിലെ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന ഒരു സ്മാരകം കടൽത്തീരത്ത് സ്ഥാപിച്ചിട്ടുള്ള Little Mermaid പ്രതിമ ആണെന്നുള്ളത് ഈ കഥയ്ക്ക് ഡെന്മാർക്കിൻറെ സാഹിത്യചരിത്രത്തിലുള്ള സ്ഥാനം വെളിവാക്കുന്നതാണ്.

 

സ്ഫടികം പോലെ നിർമലമായ കടലിന്റെ അടിത്തട്ടിൽ ആഴങ്ങളുടെ ആഴത്തിൽ ഒരു രാജ്യമുണ്ട് . അവിടെയാണ് സാഗരരാജനും അദ്ദേഹത്തിന്റെ ആറു സുന്ദരികളായ പുത്രിമാരും താമസിച്ചിരുന്നത്. ജാലകന്യകമാരിൽ ഏറ്റവും ഓമനത്തമുണ്ടായിരുന്നത് ഏറ്റവും ഇളയ രാജകുമാരിക്കായിരുന്നു. അവൾക്കും തന്റെ സഹോദരിമാരെപ്പോലെ കാലുകൾക്കു പകരം മൽസ്യവാലായിരുന്നു ഉണ്ടായിരുന്നത്. കടലിൻറെ മുകളിലെ ലോകത്തെ പറ്റിയുള്ള കഥകൾ കേൾക്കാമായിരുന്നു രാജകുമാരിയ്ക് ഏറ്റവും ഇഷ്ടം .പതിനഞ്ച് വയസ്സ് തികയുമ്പോഴേ ജലകന്യകയ്ക് മുകൽപ്പരിപ്പിലേയ്ക് പോകാൻ അനുമതി ലഭിക്കൂ. ആദ്യ യാത്രയിൽ തന്നെ ജലകന്യക ഒരു രാജകുമാരനെ കണ്ട് മുട്ടുകയും പ്രണയത്തിലാവുകയും ചെയ്യുന്നു. കാലുകൾ ഇല്ലാത്ത ജലകന്യക എങ്ങനെ രാജകുമാരനെ തന്റെ പ്രണയം അറിയിക്കും ?......

 

ശബ്ദം നൽകിയത്: സബിന
പരിഭാഷ: മിനി സന്തോഷ്
Length : 1 Hour 1 Minute

Share this Product


More from this collection