
ചുവന്ന തലമുടിക്കാരെ ആവശ്യമുണ്ട്
"ചുവന്ന തലമുടിക്കാരുടെ സംഘത്തിലേക്ക് ആളെ ആവശ്യമുണ്ട് :
അമേരിക്കയിലെ പെൻസിൽവാനിയായിലെ ലൈബണിലെ പരേതനായ എസക്കിയ ഹോപ്കിൻസിന്റെ ഒസ്യത് അനുസരിച്ചു ഇപ്പോൾ ഒരു അംഗത്തിന്റെ ഒഴിവുണ്ട് .സംഘത്തിലെ അംഗത്തിന് തികച്ചും നാമമാത്രമായ സേവനങ്ങൾക്ക് ഒരാഴ്ചയിൽ നാൽപതു പൗണ്ട് ശമ്പളമായി ലഭിക്കുന്നതാണ്. ഇരുപത്തിയൊന്ന് വയസ്സിന് മുകളിൽ പ്രായമുള്ള മനസ്സിനും ശരീരത്തിനും ആരോഗ്യമുള്ള ചുവന്ന മുടിയുള്ളവർ യോഗ്യരാണ്. ഫ്ളീറ്റ് സ്ട്രീറ്റിലുള്ള 7 പോപ്പ്സ് കോർട്ടിലെ ഡങ്കൻ റോസിൽ തിങ്കളാഴ്ച പതിനൊന്നു മണിക്ക് നേരിട്ട് ഹാജരാക്കുക "
തികച്ചും വിചിത്രമായ ഈ പത്ര പരസ്യവുമായി ആണ് മിസ്റ്റർ ജാബസ് വിൽസൺ ഷെർലക് ഹോംസിനെ തേടിയെത്തിയത് . കുറ്റകൃത്യങ്ങൾ ഒന്നും നടന്നിട്ടില്ലെന്നത് ഈ കേസ് ഏറ്റെടുക്കാൻ ഹോംസിന് തടസ്സമായില്ല. ഷെര്‍ലക് ഹോംസിന്റെ അതിസൂക്ഷ്മ നിരീക്ഷണപാടവവും കുശാഗ്രബുദ്ധിയും പ്രകടമാകുന്ന കഥ. വിഖ്യാത ഗ്രന്ഥകര്‍ത്താവ് സ൪ ആര്ത൪ കോന൯ ഡോയ്ൽ (22 May 1859 – 7 July 1930)രചിച്ച് 1891-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘The Red Headed League’-ന്റെ ശബ്ദാവിഷ്ക്കാരം.
ശബ്ദം നൽകിയത്: റെജി കലവൂർ
പരിഭാഷ: മിനി സന്തോഷ്
Length :1 Hour 3 Minutes