മലയാളം ഓഡിയോ ബുക്ക്സ്
Cart 0
കരയുന്ന റോക്കറ്റ് - Kathacafe - Malayalam Audio Books
ഓസ്ക൪ വൈല്‍ഡ്

കരയുന്ന റോക്കറ്റ്

Rs. 25.00

Or

രാജകുമാരൻ വിവാഹിതനാകാന്‍ പോകുന്നു, നാടെങ്ങും ആഘോഷമാണ്.  റഷ്യന്‍ രാജകുമാരിയാണ്‌ വധു,  ഫിന്‍ലാന്‍ഡില്‍ നിന്നും ആറു റെയിൻഡിയറുകളെ പൂട്ടിയ ഒരു ഹിമവണ്ടിയിലാണ് അവര്‍ എത്തിയത്. ആഡംബരപൂര്‍ണ്ണമായ ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. അര്‍ദ്ധരാത്രി ആരംഭിക്കേണ്ടിയിരുന്ന കരിമരുന്നു പ്രയോഗമായിരുന്നു അവസാന ആഘോഷയിനം. രാജകുമാരി മുമ്പൊരിക്കലും കരിമരുന്നു പ്രകടനങ്ങള്‍ കണ്ടിരുന്നില്ല.  അതാനാലാണ് രാജാവ് വിവാഹത്തിനായി അത് തന്നെ ഒരുക്കിയത്.

 കരിമരുന്ന് പ്രയോഗത്തിനായി കൊണ്ട് വെച്ച പടക്കങ്ങൾ സംസാരം തുടങ്ങി. ലോകം മുഴുവൻ കണ്ടെന്ന് അവകാശപ്പെടുന്ന ചെറു പടക്കം, വിഷാദവതിയായ കാതറിൻ വീൽ, പ്രണയത്തിൽ വിശ്വസിക്കുന്ന റോമൻ കാൻഡിൽ, എല്ലാത്തിനെയും എതിർക്കുന്ന ബംഗാൾ ലൈറ്റ് അങ്ങനെ വളരെയധികം രസകരമായ കഥാപാത്രങ്ങൾ അവിടെയുണ്ട്. ഇതിനെല്ലാം മുകളിലായിരുന്നു കഥാനായകനായ റോക്കറ്റ്. തന്നെ വിക്ഷേപിക്കുന്ന ദിവസം തന്നെ വിവാഹിതനാകാൻ കഴിഞ്ഞത് രാജകുമാരന്റെ ഭാഗ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. വളരെ ലോലഹൃദയനായ തന്നെക്കുറിച്ചു മറ്റുള്ളവരും ഇപ്പോഴും ചിന്തിക്കണമെന്നായിരുന്നു റോക്കറ്റിന്റെ വാദം.

 ഓസ്കർ വൈൽഡ് 1888-ൽ ആണ് The Remarkable Rocket എന്ന ഈ ചെറുകഥ എഴുതുന്നത്. മുത്തശ്ശിക്കഥകളുടെ ശൈലിയിൽ രചിച്ച കഥയിലൂടെ അക്കാലത്തെ ഉപരിവർഗ്ഗത്തിന്റെ പൊള്ളത്തരമാണ് വെളിച്ചത്ത് കൊണ്ട് വരുന്നത്. പല കഥാപാത്രങ്ങളും ഇന്നും പൊതു ജീവിതത്തിലുള്ള പലരെയും ഓർമ്മപ്പെടുത്തുമെന്നുള്ളത് കൊണ്ട് കാലാതീതമായ രസകരമായ ഒരു കഥയാണിത്.

 ശബ്ദം നൽകിയിരിക്കുന്നത് :- തെന്നൽ

ദൈർഖ്യം :- 30 മിനിറ്റ്

 


Share this Product